News Beyond Headlines

28 Thursday
November

ജുവല്ലറി തട്ടിപ്പ് ഉന്നതരിലേക്ക് അങ്കലാപ്പില്‍ ലീഗ്

ഫാഷന്‍ ജുവല്ലറി തട്ടിപ്പു കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കുരുക്ക് ലീഗിലെ പ്രമുഖരിലേക്കും നീങ്ങുന്നു. തട്ടിപ്പില്‍ എം സി കമറുദ്ദീന്‍ എം എല്‍ എക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം നൂറ് കടന്നു. പതിനഞ്ച് പുതിയ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെയാണ് കേസുകളുടെ എണ്ണം നൂറിന് മേലെ എത്തിയത്. പന്ത്രണ്ട് പേരില്‍ നിന്നായി രണ്ട് കോടി 65 ലക്ഷം രൂപയും മൂന്ന് പേരില്‍ നിന്നായി 167 പവന്‍ സ്വര്‍ണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസുകള്‍.

ചന്തേര സ്റ്റേഷനില്‍ അഞ്ചും കാസര്‍കോട് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളുമാണ് പുതുതായി കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തത്.അതേസമയം മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ ട്രഷററും ജുവലറി നിക്ഷേപകരുടെ പ്രശ്‌നങ്ങളില്‍ ലീഗ് മദ്ധ്യസ്ഥനുമായ കല്ലട്ര മാഹിന്‍ ഹാജിയെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇന്നലെ ഉച്ചയ്ക്കായിരുന്നു വിളിച്ചു വരുത്തിയത്. മൂന്ന് മണിക്കൂറോളം നേരം അദ്ദേഹത്തില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
കേസില്‍ പെട്ടിരിക്കുന്ന സ്ഥാപനത്തില്‍ പല ലീഗ് വമ്പന്‍മാരുടെയും ഇടപാടുകള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ് . കൃത്യമായ തെളിവുകള്‍ കയ്യിയില്‍ കിട്ടിയിട്ടും മതി ഉന്നതരിലേക്കുള്ള നീക്കം എന്നാണ് പൊലീസ് നിലപാട്. അല്ലങ്കില്‍ രാഷ്ട്രീയ വിവാദമാക്കി പ്രതികള്‍ രക്ഷപെടാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.

എം സി ഖമറുദ്ദീന്‍ എംഎല്‍എയുടെ സ്വര്‍ണ നിക്ഷേപത്തട്ടിപ്പില്‍ മുസ്ലിംലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കാസര്‍കോട് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ഹാജിയെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷകസംഘം ചോദ്യംചെയ്തു. കാസര്‍കോട് പൊലീസ് ആസ്ഥാനത്തെ എസ്ഐടി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൂന്ന് മണിക്കൂറോളം ചോദ്യംചെയ്തത്. ലീഗ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള, സെക്രട്ടറി എ അബ്ദുള്‍റഹിമാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും വരും ദിവസങ്ങളില്‍ ചോദ്യംചെയ്യും.

ജ്വല്ലറി എംഡി ടി കെ പൂക്കോയതങ്ങളും ഡയറക്ടര്‍മാരില്‍ ചിലരും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും നല്‍കിയ വിവരങ്ങളിലും അന്വേഷകസംഘം ശേഖരിച്ച തെളിവുകളിലും തട്ടിപ്പില്‍ ലീഗ് നേതൃത്വത്തിലെ ചിലരുടെ പങ്ക് വ്യക്തമായിരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....