പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തസമയത്ത് ബിജെപിയില്‍ നടക്കുന്ന തമ്മിലടിയില്‍ മനംമടുത്ത് എന്‍ ഡി എ വിടാന്‍ ഒരുങ്ങി ബിഡിജെഎസ് . മൂന്നാം മുന്നണി എന്ന നിലയില്‍ ആകെ കുറച്ച് സീറ്റുകള്‍ കിട്ടാന്‍ സാധ്യത പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണന്നും അത് ഇല്ലാതാക്കുകയാണ് ബിജെ പി നേതാക്കള്‍ എന്ന് മുതിര്‍ന്ന ബിഡി ജെ എസ് നേതാവ് പറഞ്ഞു.
നേതാക്കള്‍ തമ്മിലുള്ള പോര് മുറുകിയതോടെ ജില്ലാ അടിസ്ഥാനത്തിലുള്ള എന്‍ ഡി എ സീറ്റ് വിഭജന ചര്‍ച്ചകള്‍ നിലച്ചിരിക്കുകയാണ് . ഇതിന് നേതൃത്വം നല്‍കിയിരുന്ന ആര്‍ എസ് എസ് അതില്‍ നിന്ന് പീര്‍ണ്ണമായും പിന്‍വാങ്ങി. കഴിഞ്ഞ തവണ ജയിച്ച മെമ്പര്‍മാരുള്ള സ്ഥലങ്ങളില്‍ അവരോട് കാര്യങ്ങളുമായി മുന്നോട്ടു നീങ്ങാന്‍ നിര്‍ദേശം നല്‍കി പിന്‍വാങ്ങിയിരിക്കുകയാണ് ആര്‍ എസ് എസ് നേതൃത്വം.
ഇവരാകട്ടെ ബി ഡി ജെ എസിനോ മറ്റ് സ്വതന്ത്രര്‍ക്കോ സീറ്റ് നല്‍കാതെ ചര്‍ച്ചകള്‍ പോലും നടത്താതെ പ്രഖ്യാപനങ്ങള്‍ നടത്തുകയാണ് ഇക്കാര്യത്തില്‍ പരാതി ഉന്നിയിക്കാന്‍ സംസാരിക്കാമെന്ന് വെച്ചാല്‍ ബി ജെ പി നേതാക്കള്‍ ഇതിന് മുതിര്‍ന്ന ബി ജെ പി നേതാക്കളെ ലഭിക്കുന്നുമില്ല.
യു ഡി എഫില്‍ ചേക്കേറാനുള്ള ശ്രമമാണ് ബി ഡി ജെ എസ് നടത്തുന്നത്. ചില ജില്ലകളില്‍ ബി ജെ പി സഖ്യം വിട്ട് അവര്‍ യു ഡി എഫുമായി കൈ കോര്‍ത്തു കഴിഞ്ഞു. ഇതിനിടയില്‍ ആലപ്പുഴ അടക്കം മേഖലകളില്‍ ഒരു കൂട്ടര്‍ ഇടതു മുന്നണിയില്‍ എത്താനുള്ള നീക്കം നടത്തുന്നുണ്ട്.
ഇതിനിടെ ശോഭ സുരേന്ദ്രനുള്‍പ്പെടെ 24 നേതാക്കള്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചതിനു പിന്നാലെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. ജെ ആര്‍ പത്മകുമാര്‍, ബി രാധാകൃഷ്ണമേനോന്‍, എന്‍ ശിവരാജന്‍ തുടങ്ങി അസംതൃപ്തരായി കഴിയുന്ന നേതാക്കളും വരുംദിവസങ്ങളില്‍ പരസ്യപ്രതികരണത്തിന് മുതിര്‍ന്നേക്കും.
പാര്‍ടിയിലെ പൊട്ടിത്തെറി തദ്ദേശ തെരഞ്ഞെടുപ്പില്‍ നില പരുങ്ങലിലാക്കുമെന്ന് നേതൃത്വം ഭയപ്പെടുന്നു. കേന്ദ്ര നേതൃത്വത്തെ ഇടപെടുവിച്ച് എതിര്‍പക്ഷത്തെ നിശ്ശബ്ദരാക്കാനാകുമോയെന്ന ശ്രമമാണ് മുരളീധരപക്ഷം നടത്തുന്നത്. പരാതി അടിക്കടി വര്‍ധിക്കുന്നതിനാല്‍ കേന്ദ്ര ഇടപെടല്‍ എപ്രകാരമാകുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. കൃഷ്ണദാസ്പക്ഷവും --ആര്‍എസ്എസിലെ ഒരു വിഭാഗവും തദ്ദേശ തെരഞ്ഞെടുപ്പില്‍ നിസ്സഹകരിക്കുമെന്ന റിപ്പോര്‍ട്ടും നേതൃത്വത്തിന് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.
നിവൃത്തിയില്ലാത്തതിനാലാണ് ബിജെപിയില്‍ നേതാക്കളുടെ പരസ്യ പ്രതികരണമുണ്ടാകുന്നതെന്ന് മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റ് കെ പി ശ്രീശന്‍ പറഞ്ഞത്. സംസ്ഥാന വൈസ്പ്രസിഡന്റ് ശോഭ സുരേന്ദ്രനും മുതിര്‍ന്ന നേതാവ് പി എം വേലായുധനും പിന്നാലെയാണ് ശ്രീശനും പരസ്യമായി പ്രതികരിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....