വാളയാര്‍ കേസ് തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കേ സര്‍ക്കാര്‍ അഭിഭാഷകര്‍ വാളയാറിലെത്തി മാതാപിതാക്കളെ കണ്ടു. ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തതയുണ്ടെങ്കിലും നിലവിലെ തെളിവുകള്‍ പോലും കൃത്യമായി പോക്സോ കോടതിയില്‍ എത്തിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷക സംഘം കുറ്റപ്പെടുത്തി.വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ സംഘമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കണ്ടത്. കേസില്‍ തുടരന്വേഷണം എന്ന മാതാപിതാക്കളുടെ അപ്പീലിന്മേല് ഈ മാസം ഒന്‍പതിന് ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് സന്ദര്‍ശനം. ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തത ഉണ്ടെങ്കിലും ഉള്ള തെളിവുകള്‍ പോലും വിചാരണ കോടതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് സംഘം വിലയിരുത്തി. ശാസ്ത്രീയമായ തെളിവുകലുടെ അടിസ്ഥാനത്തില്‍ നീതി ലഭ്യമാക്കുമെന്നും സംഘം പറഞ്ഞു.
എന്നാല്‍ പുനരന്വേഷണം എന്നത് നിയമപരമായി സാധ്യമല്ലെന്നും തുടരന്വേഷണം മാത്രമേ നിലനില്ക്കുള്ളൂ എന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ പറഞ്ഞത്. ആവശ്യമെങ്കില്‍ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സ്പെഷ്യല്‍ ഗവ. പ്ലീഡര്‍ നിക്കോളാസ് ജോസഫ് വ്യക്തമാക്കി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന് സുരേഷ് ബാബു തോമസ്, സീനിയര്‍ ഗവ. പ്ലീഡര്‍മാരായ എസ്.യു നാസര്‍ , സി.കെ സുരേഷ് എന്നിവരും അഭിഭാഷക സംഘത്തിലുണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....