കാതല്‍ ഇല്ലാത്ത രാഷ്ട്രീയ ആരോപണങ്ങളില്‍ പത്രസമ്മേളനം നടത്തി ബിജെപിയും കോണ്‍ഗ്രസ് നേതാക്കളും സമയം കളയുമ്പോള്‍ സമര്‍ത്ഥമായ നീക്കങ്ങളിലൂടെ തങ്ങളുടെ രാഷ്ട്രീയ ബന്ധുത വര്‍ദ്ധിപ്പിക്കുകയാണ് സി പി എമ്മും ഇടതു മുന്നണിയും.
സ്വര്‍ണകടത്ത കേസില്‍ തുടങ്ങി വിവിധ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവും ബി ജെ പി യും എത്തിയെങ്കിലും അതില്‍ ഒന്നും ഇതുവരെ താഴേത്തട്ടില്‍ ജനങ്ങളുടെ ഇടയില്‍ ചര്‍ച്ച ആക്കാന്‍ സാധിച്ചിട്ടില്ല. സോളാര്‍ കേസു പോലെ സര്‍ക്കാരിനെ വലയ്ക്കും എന്ന് കരുതിയെങ്കിലും ഒരു ഉദ്യോഗസ്ഥനപ്പുറത്തേക്ക് ഒരടി പോലും നീങ്ങാന്‍ സാധിച്ചിട്ടില്ല. ഇനി എന്ത് എന്നറിയാതെ നിക്കുമ്പോഴാണ സര്‍ക്കാര്‍ ജനക്ഷേമ പദ്ധതികളുടെ മുന്നേറുന്നത്.
അതിനൊപ്പമാണ് കേരളകോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ എത്തിച്ചത്. സി പി എം കോട്ടയം ജില്ലാ നേതൃത്വം മുന്‍കൈ എടുത്ത് നടത്തിയ രാഷ്ട്രീയ നീക്കത്തില്‍ മുഖ്യമന്ത്രി പിണറായി പൂര്‍ണ്ണ പിന്‍തുണയുമായി ഒപ്പം നിന്നു. നിലവില്‍ തദ്ദേശ സ്വയംഭരണ സീറ്റ് വിഭജനം ആരംഭിച്ചപ്പോള്‍ ജോസ് കെ മാണിക്ക് ആള്‍ബലമുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. ഇനി തിരഞ്ഞെടുപ്പ് ഫലത്തില്‍ അത് എങ്ങനെ ബാധിക്കും എന്ന ആശങ്കയാണ് അവര്‍ക്ക്.
അതിനിടയിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സംസ്ഥാനത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനായി കമ്മിഷനെ നിയോഗിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതാണ് മറ്റു രണ്ടു മുന്നണികളെയും ഞെട്ടിച്ചിരിക്കുന്നത്.
ഇടതു സര്‍ക്കാരിന്റെ വോട്ട് ബാങ്ക് കേൂടുതല്‍ ശക്തമാക്കുന്ന നീക്കമാണിതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. നിലവില്‍ ഒപ്പം നില്‍ക്കുന്ന വോട്ടു ബാങ്കിനു വേണ്ട സഹായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പുറമെയാണിത്. സംവരണ സമരത്തില്‍ നിന്ന് എസ് എന്‍ ഡി പി പിന്‍മാറിയത് ഇതിന്റെ ഉദാഹരമായി അവര്‍ പറയുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖാപിച്ചിരിക്കുന്ന കമ്മീഷന്‍ ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തോടേ ചര്‍ത്തു നിര്‍ത്തുന്നതാണ്.
സഭയുമായി ഏറെ അടുപ്പമുള്ളവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ പിന്നാക്കാവസ്ഥയാണു പഠിക്കുക. പട്ന ഹൈക്കോടതി റിട്ട.ചീഫ് ജസ്റ്റിസ് ജെ.ബി.കോശി അധ്യക്ഷനും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവര്‍ അംഗങ്ങളുമായാണു കമ്മിഷന്‍.
ഇതിനെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ മറ്റു രണ്ട് മുന്നണികള്‍ീ്കും സാധിക്കില്ല എന്നത് സര്‍ക്കാരിന് നേട്ടമാണ് .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....