ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ 264 ഇലക്ട്രല്‍ വോട്ടുകള്‍ നേടി 270 എന്ന കേവല ഭൂരിപക്ഷത്തിന് അടുത്താണ്. നിലവിലെ പ്രസിഡന്റ് ട്രംപിന് ഇപ്പോള്‍ 214 ഇലക്ട്രല്‍ വോട്ടാണ് ഉള്ളത്. നിലവിലെ ലീഡ് നില തുടര്‍ന്നാല്‍ ബൈഡന്‍ 270 എന്ന കടമ്പ കടന്നേക്കും.
എന്നാല്‍ നേരത്തെ തന്നെ വിജയം അവകാശപ്പെട്ട രംഗത്ത് ഇറങ്ങിയ ട്രംപിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഫേസ്ബുക്കും, ട്വിറ്ററും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ട്രംപിന്റെ പേജിലെ എല്ലാ പോസ്റ്റുകള്‍ക്ക് അടിയിലും, ഫാക്ട് ചെക്ക് ഫ്‌ളാഗുകള്‍ നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം ട്രംപിന്റെ സന്ദേശങ്ങളും പോസ്റ്റുകളും ഫാക്ട് ചെക്കിന് വിധേയമാണ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്.
അതേ സമയം ട്വിറ്റര്‍ വോട്ട് എണ്ണല്‍ ആരംഭിച്ചത് മുതല്‍ ഇതുവരെ ട്രംപ് പോസ്റ്റ് ചെയ്ത നാലോളം ട്വീറ്റുകള്‍ മറച്ചു. വസ്തുതയില്‍ പ്രശ്‌നയുണ്ട് എന്ന ട്വിറ്ററിന്റെ ഫ്‌ളാഗ് കഴിഞ്ഞ് മാത്രമേ ഇത് വായിക്കാന്‍ സാധിക്കൂ. ഇന്നലെ മുതല്‍ വിജയം അവകാശപ്പെട്ട് നിരവധി പോസ്റ്റുകളാണ് ട്രംപ് നടത്തിയത്. ഇവയെല്ലാം സോഷ്യല്‍ മീഡിയ ഭീമന്മാര്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
നേരത്തെ തന്നെ ട്രംപിന്റെ ട്വീറ്റുകള്‍ ഫ്‌ളാഗ് ചെയ്തതിന് ട്വിറ്ററും ട്രംപും തമ്മില്‍ വലിയ തോതില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് എക്‌സിക്യൂട്ടീവ് ഓഡര്‍ പോലും ഇറക്കുന്ന രീതിയിലേക്ക് ഇത് മാറിയിരുന്നു. അതിനെല്ലാം പുറമേയാണ് വോട്ടെണ്ണല്‍ ദിനങ്ങളില്‍ ട്രംപിന്റെ പോസ്റ്റുകളുടെ ആധികാരികത തന്നെ ചോദ്യം ചെയ്യുന്ന രീതിയില്‍ പോസ്റ്റുകള്‍ ഫ്‌ളാഗ് ചെയ്യപ്പെട്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....