News Beyond Headlines

27 Wednesday
November

മാലിയില്‍ ഫ്രഞ്ച് വ്യോമാക്രമണം: 50 അല്‍ഖ്വയ്ദ തീവ്രവാദികളെ വധിച്ചു

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലിയില്‍ ഫ്രാന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ 50 ലധികം അല്‍ഖ്വയ്ദ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുര്‍ക്കിനോ ഫാസോയുടെയും നൈജറിന്റെയും അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്താണ് വെള്ളിയാഴ്ച ആക്രമണം നടന്നത്. മേഖലയില്‍ കലാപം തടയാന്‍ സര്‍ക്കാര്‍ സൈനികര്‍ പാടുപെടുകയാണെന്ന് ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി സര്‍ക്കാര്‍ പ്രതിനിധികളെ സന്ദര്‍ശിച്ചതിന് ശേഷം പറഞ്ഞു.
''ഒക്ടോബര്‍ 30 ന് മാലിയില്‍ ബാര്‍ഖെയ്ന്‍ സേന 50 ഓളം ജിഹാദികളെ വധിക്കുകയും അവരുടെ ആയുധങ്ങളും വസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു,'' ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ ബാര്‍ഖെയിന്‍ സേന നടത്തിയ സായുധനീക്കത്തെ മുന്‍നിര്‍ത്തി പാര്‍ലി പറഞ്ഞു. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ ഇല്ലായ്മ ചെയ്യാന്‍ 2014ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ രൂപവത്കരിച്ച സേനയാണ് ബാര്‍ഖെയ്ന്‍ സേന.'പ്രദേശത്ത് ഒരു വലിയ മോട്ടോര്‍ സൈക്കിള്‍ വ്യൂഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് പാര്‍ലി പറഞ്ഞു. സൈനിക നീക്കത്തെ തുടര്‍ന്ന് രക്ഷപ്പെടാനായി തീവ്രവാദികള്‍ മരങ്ങള്‍ക്കടിയിലേക്ക് മറഞ്ഞപ്പോള്‍ ഫ്രഞ്ച് സൈന്യം മിസൈലുകള്‍ വിക്ഷേപിക്കുകയായിരുന്നു',. അവര്‍ വ്യക്തമാക്കി.
നാല് തീവ്രവാദികളെ പിടികൂടിയതായും സൈനിക വക്താവ് ഫ്രെഡറിക് ബാര്‍ബ്രി പറഞ്ഞു. ഗ്രേറ്റര്‍ സഹാറയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യം വച്ചുള്ള മറ്റൊരു ഓപ്പറേഷനും ഇപ്പോള്‍ 3,000 സൈനികരെ അണിനിരത്തി നടക്കുന്നുണ്ടെന്നും ബാര്‍ബ്രി അറിയിച്ചു. സ്ഫോടകവസ്തുക്കളും ചാവേര്‍ ആക്രമണത്തിനുള്ള കവചങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ഒരു മാസം മുമ്പ് ആരംഭിച്ച ഓപ്പറേഷന്റെ അന്തിമഫലങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മേഖലയിലെ അന്‍സാറുല്‍ ഗ്രൂപ്പിന് വലിയ ആഘാതമാണ് ആ സൈനികം നീക്കം കൊണ്ടുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....