News Beyond Headlines

27 Wednesday
November

ലീഗ് പിളര്‍പ്പിലേക്ക് എല്‍ ഡിഎഫിന് കൈ കൊടുത്ത് വിമതര്‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാനുള്ള യുഡിഎഫ് തീരുമാനത്തില്‍ പ്രതിഷേധിച്ച് ലീഗിലെ ഒരു വിഭാഗം സിപിഐഎമ്മുമായി ചേരാന്‍ തീരുമാനിച്ചു.

വെല്‍ഫെയര്‍പാര്‍ട്ടിക്ക് സ്വാധീനമുള്ള കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് പാരമ്പര്യമായി ലീഗിനൊപ്പം നിന്നിരുന്ന സുന്നി, മുജാഹിദ് സംഘടനകള്‍ സിപിഐഎമ്മുമായി ചേരാനായി മതേതര മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

മുക്കം നഗരസഭയില്‍ ചേന്ദമംഗല്ലൂര്‍ ഉള്‍പ്പെടെ മൂന്ന് വാര്‍ഡുകളിലാണ് യുഡിഎഫ് പിന്തുണയോടു കൂടി വെല്‍ഫയര്‍പാര്‍ട്ടി മത്സരിക്കുക. സംസ്ഥാനത്ത് ജമാഅത്തെ ഇസ്ലാമിയുടെ ശക്തികേന്ദ്രങ്ങളില്‍ പ്രാധനപ്പെട്ട ഇടമാണ് ചേന്ദമംഗല്ലൂര്‍. ജമാഅത്തെ ഇസ്ലാമിയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശം കൂടിയാണ് ഇവിടം. ജമാഅത്തെ ഇസ്ലാമിയെ പോലെ തന്നെ മറ്റു മുസ്ലിം സംഘടനകള്‍ക്കും ഈ പ്രദേശത്ത് വ്യക്തമായ സ്വാധീനമുണ്ട്. അതുകൊണ്ടാണ് യു ഡി എഫിന്റെ പുതിയ നീക്കത്തിനെതിരെ അവര്‍ ഒന്നിച്ചിരിക്കുന്നത്.

യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ അതൃപ്തിയുള്ള അണികളെ സിപിഐഎം കൂടെനിര്‍ത്തി മതേതരമുന്നണി രൂപീകരിച്ച് വാര്‍ഡ് തലത്തില്‍ മത്സരിക്കാനാണ് തീരുമാനം. മുസ്ലിം ലീഗിന്റെ ജില്ലാ നേതൃത്വത്തിലെ വിമതരുടെ മൗനസമ്മതവും ഈ നീക്കത്തിനുണ്ടെന്നാണ് വിവരം.

ഇവിടെ മുസ്ലിം ലീഗനൊപ്പം നില്‍ക്കുന്ന മുജാഹിദ്, സുന്നി പ്രവര്‍ത്തകര്‍ പുതിയ നീക്കത്തിന് കൂടെ നില്‍ക്കും.വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ അവരെ പരാജയപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ മുസ്ലിം സംഘടനകള്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. പ്രാദേശിക വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങ്ള്‍ അണികള്‍ക്ക് നല്‍കിയിട്ടുണ്ട്.

കാരശ്ശേരി പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ മാത്രമാണ് വെല്‍ഫയര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥി യുഡിഎഫിന് വേണ്ടി മത്സരിക്കുക. കറുത്തപറമ്പ് വാര്‍ഡാണ് നിലവില്‍ യുഡിഎഫ് വെല്‍ഫയര്‍പാര്‍ട്ടിക്ക് നല്‍കിയിട്ടുള്ളത്. തൊട്ടടുത്ത കൊടിയത്തൂര്‍ പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലാണ് യുഡിഎഫ് സഖ്യത്തിന് വേണ്ടി വെല്‍ഫയര്‍പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഒന്നാം വാര്‍ഡായ കുമാരനല്ലൂര്‍, പതിനാലാം വാര്‍ഡായ കക്കാട് എന്നിവയാണ് കൊടിയത്തൂര്‍ പഞ്ചായത്തില്‍ വെല്‍ഫയര്‍പാര്‍ട്ടി മത്സരിക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ഇവിടങ്ങളില്‍ പൊതു സ്വീകാര്യനായ സ്വതന്ത്രരെ നിര്‍ത്തി ജമാഅത്തെ ഇസ്ലാമി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

സംസ്ഥാന തലത്തില്‍ തന്നെ വെല്‍ഫയര്‍പാര്‍്ട്ടി മത്സരിക്കുന്ന വാര്‍ഡുകളില്‍ ഇത്തത്തിലുള്ള ഫോര്‍മുല പരീക്ഷിക്കാന്ള്ള സാധ്യതയുമുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....