സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ നിര്‍ണയ ഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു പെന്‍ഷന്‍ കണക്കുകൂട്ടുന്നതിനായി സര്‍വീസ് കാലയളവു നിര്‍ണയിക്കുന്ന രീതിയില്‍ വരുത്തിയ മാറ്റമാണ് ധനം വകുപ്പ് പിന്‍വലിച്ചത്.
ആറ് മാസത്തിലേറെയുള്ള സര്‍വീസ് ഒരു വര്‍ഷമായി കണക്കാക്കിയിരുന്നതും ആറ് മാസത്തില്‍ താഴെയെങ്കില്‍ പൂര്‍ണമായി ഒഴിവാക്കിയിരുന്നതുമാണ് ഇനി തുടരുക. മൂന്ന് മാസവും അതില്‍ കൂടുതലും 9 മാസത്തില്‍ കുറവും ആണെങ്കില്‍ അതിനെ അരവര്‍ഷത്തെ സര്‍വീസായി കണക്കാക്കുമെന്നു വ്യക്തമാക്കിയായിരുന്നു ഭേദഗതി.
ഒമ്പത് വര്‍ഷവും ഒരു ദിവസവും സര്‍വീസുണ്ടെങ്കില്‍ 10 വര്‍ഷമായി കണക്കാക്കി മിനിമം പെന്‍ഷന്‍ നല്‍കും. 28 വര്‍ഷവും 7 മാസവും സര്‍വീസ് ഉണ്ടെങ്കില്‍ 29 വര്‍ഷത്തെ സര്‍വീസായി കണക്കാക്കും. ഇതിനെ ഇരുപത്തിയെട്ടര വര്‍ഷത്തെ സര്‍വീസായേ കണക്കാക്കാവൂ എന്ന ഭേദഗതി ഒഴിവാക്കി. 29 വര്‍ഷവും ഒരു ദിവസവും ജോലി ചെയ്താല്‍ 30 വര്‍ഷമായി കണക്കാക്കി ഫുള്‍ പെന്‍ഷന്‍ അനുവദിക്കും. 32 വര്‍ഷവും ഒരു ദിവസവും സര്‍വീസുണ്ടെങ്കില്‍ 33 വര്‍ഷമായി കണക്കാക്കി ഗ്രാറ്റുവിറ്റി നല്‍കും.
ഈ മാസവും നമ്പര്‍ ക്രമത്തില്‍
അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കി പെന്‍ഷന്‍ വിതരണം ഈ മാസവും തുടരും. ആദ്യ പ്രവൃത്തിദിനമായ നാളെ ഉച്ചയ്ക്കു മുന്‍പ് പൂജ്യത്തില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പര്‍ ഉടമകളും ഉച്ചയ്ക്കു ശേഷം ഒന്നില്‍ അവസാനിക്കുന്നവരുമാണ് എത്തേണ്ടത്.
രണ്ടാം പ്രവൃത്തിദിനത്തില്‍ 2, 3 നമ്പറുകാരും മൂന്നാം ദിനത്തില്‍ 4, 5, നാലാം ദിനത്തില്‍ 6, 7, അഞ്ചാം ദിനത്തില്‍ 8, 9 നമ്പറുകാരും എത്തണം. അടിയന്തര സാഹചര്യങ്ങളില്‍ നമ്പര്‍ ക്രമം പാലിക്കാതെ എത്തിയാലും പെന്‍ഷന്‍ നല്‍കും. ഒരാള്‍ ഒന്നിലേറെപ്പേരുടെ പെന്‍ഷന്‍ വാങ്ങുന്നതിനു തടസ്സമില്ല. ശനിയാഴ്ചകളില്‍ വിതരണമില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....