കേരള ബിജെപി യിലെ ഗ്രൂപ്പുപോര് സകലസീമയും ലംഘിച്ച് മുന്നേറുമ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ കയ്യും കെട്ടി നില്‍ക്കുകയാണ് കേന്ദ്രനേതൃത്വം. ബി ജെി പി പോരില്‍ മനം മടുത്ത് മുന്നണി വിടാന്‍ ഒരുങ്ങുകയാണ് പ്രധാന സഖ്യകക്ഷിയായ ബി ഡി ജെ എസ് .
കുമ്മനത്തെ കേസില്‍ കുടുക്കിയത് ബി ജെ പി യിലെ ഒരു വിഭാഗമാണന്ന് ആരോപിച്ച് ബി ജെി പി യുടെ സൈബര്‍ ലോകത്ത് വലിയ പോരാണ് നടക്കുന്നത്. സ്വര്‍ണകടത്ത് സജീവമായി നില്‍ക്കുന്നതിനാല്‍ മുഖ്യാധട്ടരണ ചാനലുകളിലേക്ക് ഈ വാര്‍ത്ത എത്തിയിട്ടില്ലന്ന് മാത്രം.
ബിജെപിയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ കോണ്‍ഗ്രസിലോ സിപിഎമ്മിലോ ചേരുന്നമെന്ന പ്രചരണമാണ് പരിവാര്‍ ക്യാമ്പുകളിലെ രണ്ടുദിവമായ സൈബര്‍ ചര്‍ച്ച . നതിനോടെല്ലാമുള്ള തന്റെ പ്രതികരണം തന്റെ പരാതികളില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വരുന്നതിനു ശേഷമേ ഉണ്ടാകൂ എന്ന് ബിജെപി കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭ സുരേന്ദ്രന്റെ തീരുമാനം. എല്ലാ പരാതികളും കേന്ദ്രനേതൃത്വം പരിഹരിക്കുമെന്നാണു പ്രതീക്ഷയെന്ന് ശോഭ വ്യക്തമാക്കിയിട്ടുണ്ട്.
ശോഭയുടെ പരാതികള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നു സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്തു നിന്നു നേതൃത്വത്തിനെതിരെ ശബ്ദിക്കാനാണു തല്‍ക്കാലം ശോഭയുടെ തീരുമാനമെന്നാണു വിവരം. മുതിര്‍ന്ന നേതാക്കളായ കെ.പി.ശ്രീശന്‍, പി.എം.വേലായുധന്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട് അസംതൃപ്തരുടെ ഐക്യത്തിനുള്ള ശ്രമവും അവര്‍ തുടങ്ങി
അതിനിടെ് കോണ്‍ഗ്രസും ശോഭയെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കം നടത്തുന്നത്. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ പദവിയില്‍ എത്തിയതു മുതല്‍ ശോഭ പാര്‍ട്ടി പരിപാടികളില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം വാളയാറിലാണ് അവര്‍ പരസ്യമായ അതൃപ്തി പ്രകടമാക്കിയത്. തുടര്‍ന്നു പാലക്കാട് ശോഭയെ അനുകൂലിക്കുന്ന ചിലര്‍ പാര്‍ട്ടിവിടുകയും ചെയ്തു. ഇവരുടെ അടുത്ത നീക്കം അതിനിര്‍ണ്ണായകമാണ്. ഇവര്‍ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എ്ന്നതാണ് പ്രധാനം. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട ഇവര്‍ പുതിയ പാര്‍ട്ടിയില്‍ എത്തുമെന്നാണ് സൂചന.
ശോഭ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ മറുപടി പറയേണ്ടത് കേന്ദ്ര നേതൃത്വമാണെന്നു ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ശോഭയുടെ പരാതികളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഒഴിഞ്ഞുമാറി. ഇതിനിടെ എഎന്‍ രാധാകൃഷ്ണനെ പോലുള്ളവര്‍ ശോഭയ്ക്ക് വേണ്ടി സജീവ ഇടപെടല്‍ നടത്തുന്നുണ്ട്. മുതിര്‍ന്ന നേതാക്കളായ ഒ രാജഗോപാലും കുമ്മനം രാജശേഖരനും നിലവിലെ വിഷയങ്ങളില്‍ അകലം പാലിക്കുകയുമാണ്.
കെ.സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷന്‍ തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും നല്‍കിയ പരാതിയില്‍ ശോഭ സുരേന്ദ്രന്‍ പറയുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. ഇത് അവര്‍ നിഷേധിച്ചിട്ടില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍-കമ്മിറ്റിയിലെ ഏക വനിതാ അംഗവുമായി താന്‍ തുടരുമ്പോഴാണ് കെ.സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. കെ. സുരേന്ദന് ഭീഷണിയാകുമെന്ന് കരുതിയാണ് തന്നെ തഴഞ്ഞതെന്നും, കോര്‍കമ്മിറ്റിയില്‍ നിന്നൊഴിവാക്കി 2004ല്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അപമാനിച്ച് പുറത്താക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ പൊതുസമൂഹത്തില്‍ പറയരുതെന്ന് നിര്‍ദേശിക്കുന്നവര്‍ തന്നെ ഗ്രൂപ്പിലുള്ളവരെ കൊണ്ട് നവമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നുവെന്നും കേന്ദ്രനേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ശോഭ സുരേന്ദ്രന്‍ പറയുന്നു.
ഈഴവ-പിന്നാക്ക സമുദായത്തില്‍നിന്ന് കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ പരിവാര്‍പ്രസ്ഥാനങ്ങളിലൂടെ പാര്‍ട്ടിയിലേക്കെത്തിയ തന്റെ ട്രാക്ക് റെക്കോഡ് ശോഭ കേന്ദ്രനേതൃത്വത്തിനുമുന്നില്‍ എടുത്തുകാട്ടുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കുണ്ടാക്കിയ മുന്നേറ്റവും എടുത്തുപറയുന്നു. കെ. സുരേന്ദ്രന് ഭീഷണിയാവുമെന്ന് കരുതിയാണ് അദ്ദേഹം ഇടപെട്ട് തന്നെ തഴഞ്ഞത്. പാര്‍ട്ടിയുടെ അംഗത്വവിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയസമിതിയില്‍വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി 2004-ല്‍ വഹിച്ചിരുന്ന സ്ഥാനങ്ങളിലേക്കാണ് മാറ്റിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ശോഭയുടെ പരാതിക്കുപിന്നാലെ അസംതൃപ്തരായവരുടെ കൂട്ടായ്മയും നേതൃത്വത്തിനെതിരേ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. 2006-ല്‍ കോര്‍കമ്മിറ്റി തലശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ മത്സരിക്കില്ലെന്ന് പരസ്യമായി പറഞ്ഞയാളാണ് ഇപ്പോള്‍ അച്ചടക്കത്തെക്കുറിച്ച് പറയുന്നതെന്ന് ഇവര്‍ ആസ്ലാപിക്കുന്നു.
പി.എസ്. ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള്‍ അദ്ദേഹം രാജിവെച്ച് പാര്‍ട്ടിയെ രക്ഷിക്കണമെന്ന് പരസ്യമായി അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ടെന്ന് അസംതൃപ്തഗ്രൂപ്പിലുള്ളവര്‍ പറയുന്നു.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം ജില്ലയിലെ പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച തന്നെ ആറ്റിങ്ങലിലേക്കു നാടു കടത്തിയതു സുരേന്ദ്രനും കേന്ദ്രമന്ത്രി വി.മുരളീധരനും ചേര്‍ന്നാണെന്നും കത്തില്‍ ശോഭ ആരോപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....