കോവിഡ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്റെ മികവിന് റിസര്‍വ്വ് ബാങ്കിന്റെ പ്രശംസ. സംസ്ഥാനങ്ങളുടെ ധനകാര്യത്തെക്കുറിച്ചുള്ള റിസര്‍വ്വ് ബാങ്കിന്റെ 2020-21 ലെ റിപ്പോര്‍ട്ടിലാണ് ''പ്രതിരോധത്തിന്റെ കേരള മോഡല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക്'' എന്ന തലക്കെട്ടില്‍ ഒന്നാംപേജ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.
കോവിഡ് വ്യാപനത്തിന്റെ ഒന്നാംഘട്ടം ഏറ്റവും ഫലപ്രദമായി കൈകാര്യം ചെയ്തു. എന്നാല്‍ പുറത്തുനിന്നുള്ള പകര്‍ച്ചവ്യാധി പ്രദേശങ്ങളില്‍ നിന്ന് മലയാളികള്‍ തിരിച്ചുവന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ടത്തില്‍ വ്യാപനം തടയാനായില്ല. ഇന്ന് സജീവകേസുകളുടെ കാര്യത്തില്‍ മൂന്നാംസ്ഥാനം കേരളത്തിനാണ്. എന്നാല്‍ ഫലപ്രദമായ ആതുരശുശ്രൂഷയിലൂടെ മരണനിരക്ക് താഴ്ത്തിനിര്‍ത്തുന്നതില്‍ വിജയിച്ചിട്ടുണ്ട്. കേരളത്തിന്റെ മരണനിരക്ക് 0.3 ശതമാനമായിരിക്കുമ്പോള്‍ അഖിലേന്ത്യാ ശരാശരി 1.5 ശതമാനമാണ്. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതും കേരളത്തിലാണ്. ഇവയടക്കം കേരളം സ്വീകരിച്ചിരിക്കുന്ന നടപടികള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഈ പ്രതിരോധത്തില്‍ തുടക്കം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്കിനെ റിപ്പോര്‍ട്ടില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പ്രാദേശിക സര്‍ക്കാരുകളെ ശാക്തീകരിക്കുന്നതിന് രണ്ടുപതിറ്റാണ്ടിലേറെയായി കേരളം സ്വീകരിച്ചുവരുന്ന നടപടികളുടെ ഫലമാണിത്. 2020-21ല്‍ സംസ്ഥാനത്തെ പ്രതീക്ഷിത സ്വന്തം നികുതി വരുമാനത്തിന്റെ (ബജറ്റ് എസ്റ്റിമേറ്റിന്റെ) 17.4 ശതമാനം കേരള സര്‍ക്കാര്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഈ തോത് 12.3 ശതമാനമേ വരുന്നുള്ളൂ. സംസ്ഥാനത്തിന്റെ മൊത്തം വരുമാനമായി കണക്കാക്കിയാല്‍ കേരളം 10.3 ശതമാനം കീഴോട്ട് നല്‍കുന്നു. അഖിലേന്ത്യാ ശരാശരി 5.3 ശതമാനം മാത്രമാണ്.
ആദ്യമായിട്ടാണ് റിസര്‍വ്വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ തദ്ദേശഭരണ സ്ഥാപനങ്ങളെക്കുറിച്ച് പ്രത്യേക സെക്ഷന്‍ ഉള്‍ക്കൊള്ളിക്കുന്നത്.
ഇതിനു പ്രേരണയായത് കേരളത്തിന്റെ അനുഭവമാണ്. ഇതടക്കം കോവിഡ് പകര്‍ച്ചവ്യാധി വിവിധ സംസ്ഥാനങ്ങളെ എങ്ങനെ വ്യത്യസ്തമായി ബാധിച്ചൂവെന്നതു സംബന്ധിച്ച് പഠനം ഈ റിപ്പോര്‍ട്ടിലുണ്ട് (അധ്യായം 3).
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....