കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന കേസിൽ മുൻ ഐടി സെക്രട്ടറി അറസ്റ്റിലാകുമ്പോൾ നനി തെളിയാനുള്ളത് സ്വർണകടത്തിന്റെ രഹസ്യങ്ങൾ. ഇഡിയുടെ കേസിലെ അറസ്റ്റ് രാഷ്ട്രീയ ഭൂകമ്പം സ്ൃഷ്ടിക്കുന്നുണ്ടെങ്കിലും പ്രധാന കേസിലേക്ക് വഴിതുറക്കുന്ന തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലന്നാണ് ഇന്നു വരെ പുറത്തുവന്ന വിവരങ്ങൾ നൽകുന്ന സൂചന.
ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കുമ്പോൾ പതിവ് ആരോപണങ്ങൾക്കപ്പുറം കേസിലെ ഇടപെടൽ വ്യക്തമാക്കുന്ന തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കുമോ എന്നുള്ളതാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇപ്പോൾ
കള്ളപ്പണം വെളുപ്പിച്ചതിനും ബിനാമി ഇടപാടിനും ആണ് ശിവശങ്കർ അറസ്റ്റിലായത്.
ഇക്കാര്യത്തിൽ മൊഴികൾക്കപ്പുറമുള്ള തെളിവുകൾ ഹാജരാക്കിയാൽ മാത്രമേ കേസിൽ ശിക്ഷിക്കപ്പെടാൻ സാധ്യതയുള്ളൂ.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണു ചുമത്തിയിരിക്കുന്നത്. ഇത്തരമൊരു കേസിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത് സംസ്ഥാന സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യമാണ്. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും.
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനു കള്ളപ്പണം ബാങ്ക് ലോക്കറിൽ സൂക്ഷിക്കാൻ സൗകര്യം ഒരുക്കിയതു സംബന്ധിച്ച് അസി.ഡയറക്ടർ പി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇഡി സ്‌പെഷൽ ഡയറക്ടർ പി.സുശീൽകുമാർ, ജോയിന്റ് ഡയറക്ടർ ഗണേഷ്‌കുമാർ എന്നിവരും കൊച്ചിയിലെത്തിയിരുന്നു. സ്‌പെഷൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണനും ഇഡി ഓഫിസിലെത്തി.
വിദേശത്തേക്കു ഡോളർ കടത്താൻ സ്വപ്നയെ സഹായിച്ചെന്ന കേസിൽ ഇനി കസ്റ്റംസും ശിവശങ്കറെ ചോദ്യം ചെയ്യും. ഈ കേസിൽ ചോദ്യം ചെയ്യാൻ 16നു കസ്റ്റംസ് കസ്റ്റഡിയിലെടുത്തപ്പോഴാണു ശിവശങ്കർ വൈദ്യസഹായം ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജിലും ചികിത്സ തേടിയതും.
എന്നാൽ അന്വേഷണം തുടങ്ങിയ സ്വർണകടത്ത് കേസിൽ ഇതുവരെ കാര്യമായ കണ്ടത്തലുകൾ ഒന്നും പുറത്തുവന്നിട്ടില്ല. ദുബായിൽ നിന്ന് സ്വർണം അയച്ചു എന്നു പറയുന്ന വ്യക്തിയെ ഇതുവരെ പിടികൂടിയിട്ടില്ല. കേസിൽ ശിവശങ്കർ കസ്റ്റംസിനെ വിളിച്ചു എന്നാണ് ഇഡി പറയുന്നത്. എന്നാൽ ഇതേ കേസ് അന്വേഷിക്കുന്ന എൻ ഐ എ ഇക്കാര്യം ഇതുവരെ കോടതിയിൽ പറഞ്ഞിട്ടില്ല എന്നതും കേസിനെ കൂടുതൽ ദുരൂഹമാക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....