പിണറായി സർക്കാരിന്റെ മുന്നോക്ക സംവരണത്തിനെതിരെ സമരം പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശൻ രാത്രി ഇരുട്ടി വെളുക്കുമുൻപേ വീണ്ടും നിലപാട് മാറ്റി. യോഗം തിരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന ഘട്ടത്തിൽ സി പി എം വിരുദ്ധതയുമായി ഇറങ്ങിത്തിരിച്ചാൽ പണികിട്ടും എന്ന സൂചനകൾ കൊണ്ടാണ് വെള്ളാപ്പള്ളി നിലപാട് മാറിയതെന്ന് സൂചനയുണ്ട്.
ഉമ്മൻചാണ്ടിവഴി യു ഡി എഫിലക്ക് അടുക്കാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു വെള്ളാപ്പള്ളി സംവരണത്തിനെതിരെ രംഗത്തു വന്നത്. എന്നാൽ മുന്നണി പ്രവേശന കാര്യത്തിൽ ഉമ്മൻചാണ്ടിയിൽ നിന്ന് അനുകൂല തീരുമാനം ഒന്നും വന്നില്ല അതാണോ നിലപാട് മാറ്റത്തിന് കാരണം എന്നു വ്യക്തമല്ല.
പൊതു മെരിറ്റിലെ അമ്പതു ശതമാനത്തിൽ നിന്നാണ് മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്തുശതമാനം സംവരണം നൽകുന്നതെങ്കിൽ എതിർക്കില്ലെന്ന് എസ് എൻ ഡിപി ഇപ്പോൾ വ്യക്തമാക്കുന്നത്. ഇതിനു മുൻപ് സംവരണ പ്രശ്‌നത്തിൽ സുപ്രീം കോടതിയിൽ നൽകിയ കേസിൽ നിന്ന് വെള്ളാപ്പള്ളി പിൻമാറിയത് സമുദായത്തിൽ കടുത്ത പ്രതിഷേധം ഉയർത്തിരുന്നു. അന്ന് മകന്റെ ബിജെപി ബാന്ധവത്തിനുവേണ്ടിയായിരുന്നു ആ തീരുമാനങ്ങൾ. ഇപ്പോഴത്തെ പുതിയ ലക്ഷ്യം ബിഡിജൈസ് നേതാക്കൾക്കോ എസ് , എൻ ഡി പി യോഗം നേതാക്കൾക്കോ പിടി കിട്ടിയിട്ടില്ല.
മുന്നാക്കസംവരണവിഷയത്തിൽ മുസ്ലിംസംഘടനകളുമായിച്ചേർന്നുള്ള സമരം ഇപ്പോൾ പരിഗണനയിലില്ലെന്ന് എസ്.എൻ.ഡി.പി. യോഗം അറിയിച്ചു. ഇരുകൂട്ടരും മുന്നാക്കസംവരണത്തിനെതിരാണെങ്കിലും അടുത്തകാലത്തായി മുസ്ലിംലീഗ് എടുത്ത പലനിലപാടുകളോടും യോഗത്തിനു യോജിപ്പില്ല. യു.ഡി.എഫിൽ ലീഗിനാണ് മുൻകൈയെന്നും യോഗം കരുതുന്നു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറായി ഡോ. പി.എം. മുബാറക് പാഷയെ നിയമിച്ചതിനെ വെള്ളാപ്പള്ളി നടേശൻ വിമർശിച്ചിരുന്നു. ഇതിനെതിരേ ലീഗ് മുഖപത്രം അതിരൂക്ഷമായാണ് പ്രതികരിച്ചത്. 'മുസ്ലിം പേരിനോട് ഓക്കാനമോ' എന്ന തലക്കെട്ടിലായിരുന്നു മുഖപ്രസംഗം. സംഘപരിവാറിന്റെ അന്ധമായ ന്യൂനപക്ഷവിരുദ്ധതയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്കുപിന്നിലെന്നായിരുന്നു ആക്ഷേപം.
യോജിച്ചുള്ള പ്രക്ഷോഭം സംബന്ധിച്ച് മുസ്ലിംസംഘടനാ നേതാക്കളാരും ബന്ധപ്പെട്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു. വിവിധ മുസ്ലിം സംഘടനകൾ യോഗംചേരുന്നകാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിവാഹപ്രായം കൂട്ടുന്നതിലും ചില മുസ്ലിം സംഘടനകൾക്ക് എതിർപ്പുള്ളതായറിഞ്ഞു. അത് എസ്.എൻ.ഡി.പി. യോഗത്തിന്റെ അജൻഡയിലില്ലാത്ത വിഷയമാണന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....