ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ സി പി എമ്മുമായി സഹകരിക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനത്തിൽ കേരളത്തിൽ രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾക്ക് കടുത്ത പ്രതിഷേധം.
ബിജെപിക്കൊപ്പം ഇടതു സർക്കാരിനെതിരെ സമരങ്ങൾ നടത്തിവരകെയാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത് . ബീഹാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ സി പി എം വിരുദ്ധപ്രസ്താവന കുറയ്ക്കണം എന്ന നിർദേശം കേരളത്തിലെ നേതാക്കൾക്ക് വന്നിരുന്നു. എന്നാൽ അത് മറികടന്ന് നീങ്ങുകയായിരുന്നു ചെന്നിത്തല .
ആന്റണിയുടെ ഇടപെടൽ വന്നതിനെ തുടർന്ന് ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ നിലപാട് അൽപം മയപ്പെടുത്തുകയും ചെയ്ത. കോൺഗ്രസ് ദേശീെ നേതാവും , വയനാട് എം പി യുമായുള്ള രാഹുൽ ഗാന്ധി കേരളത്തിലെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ പിൻതുണച്ച് സംസാരിച്ചതിനെതിരെ പത്രസമ്മേളനത്തിലാണ് ചെന്നിത്തല ആഞ്ഞടിച്ചത്.
കേരളത്തിലെ കാര്യം തങ്ങളുണ്ടെന്ന മറുപടിയാണ് ചെന്നിത്തല അന്ന് നൽകിയത്. എന്നാൽ പുതിയ നീക്കത്തിൽ എന്തു നിലപാട് കേരളത്തിൽ സ്വീകരിക്കേണ്ടവരും എന്നത് ചെന്നിത്തലയെ അലട്ടുന്നു.
കേരളത്തിൽ സഖ്യമില്ല എന്ന് പറയുന്നുണ്ടെങ്കിലും അത് താഴേത്തട്ടിലെ അണികളെ ബോധ്യപ്പെടുത്താൻ ആവില്ലന്നാണ് ഇവർ പറയുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും , നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് കേരളത്തിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകുമെന്നും ചെന്നിത്തലയും സംഘവും പറയുന്നു.
അടുത്ത വർഷം കേരളത്തിനു പുറമെ ബംഗാളിലും തമിഴ്‌നാട്ടിലും അസമിലും നിയമസഭാ തിരഞ്ഞെടുപ്പുണ്ട്. തമിഴ്‌നാട്ടിൽ ഇടതു പാർട്ടികളും കോൺഗ്രസും ഡിഎംകെ മുന്നണിയുടെ ഭാഗമാണ്. ഇന്ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ ആർജെഡി നയിക്കുന്ന മഹാസഖ്യത്തിലും ഇരുകൂട്ടരുമുണ്ട്.
ബംഗാളിലും അസമിലും കോൺഗ്രസുമായി നേരിട്ടു തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കുമെന്ന് കോൺഗ്രസ് ദേശീയ നേതാകഞ്ഞീൾ പറയുന്നു. സി പി എം നേതൃത്വം ഇത് അംഗീകരിച്ചു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.
തന്റെ മുഖ്യമന്ത്രി മോഹം അസ്തമിച്ചു എന്നാണ് ചെന്നിത്തല ഏറ്റവും അടുത്ത വിശ്‌സ്ഥരോട് സൂചിപ്പിച്ചത്.
ബിജെപി പ്രതിപക്ഷമായി മാറുമെന്നും തങ്ങൾ ഒറ്റപ്പെടുമെന്നു കോൺഗ്രസ് നേതാക്കൾ പറയുന്നു. മുന്നണിയിലെ ഘടകക്ഷികൾ കൊഴിയുമോ എന്ന ഭീതിയും ഇവർക്കുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....