ഡെമൊക്രറ്റുകളുടെ കടുത്ത എതിര്‍പ്പ് മറികടന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നോമിനി അമി ബാരറ്റ് യുഎസ് സുപ്രീം കോടതിയിലെ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ഒമ്പതു ജഡ്ജിമാരില്‍ മൂന്നു പേര് ട്രംപ് നോമിനേറ്റ് ചെയ്തവരായി. ജീവിതകാലത്തേക്കാണ് യുഎസില്‍ സുപ്രീം കോടതി ജസ്റ്റിസുമാരെ നിയമിക്കുന്നത്. റിട്ടയര്‍മെന്റ് പ്രായം ഇല്ലാതെ. ബാരറ്റ് കൂടിയെത്തുന്നതോടെ യുഎസ് സുപ്രീം കോടതിയില്‍ യാഥാസ്ഥിതിക ഭൂരിപക്ഷം 6-3 എന്നായി മാറുമെന്നും നിഗമനം. നാല്‍പ്പത്തെട്ടുകാരിയായ ബാരറ്റ് മത യാഥാസ്ഥിതിക ചിന്താഗതിക്കാരിയായാണ് അറിയപ്പെടുന്നത്.
നവംബര്‍ മൂന്നിലെ തെരഞ്ഞെടുപ്പിനു ശേഷം വിജയിക്കുന്ന പ്രസിഡന്റിന് പുതിയ ജസ്റ്റിസിനെ നോമിനേറ്റ് ചെയ്യാനുള്ള അവസരം വേണമെന്നാണ് ഡെമൊക്രറ്റുകള്‍ വാദിച്ചിരുന്നത്. തെരഞ്ഞെടുപ്പു പ്രക്രിയകള്‍ നടക്കുന്നതിനിടെ നിലവിലുള്ള പ്രസിഡന്റ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതു ജനാധിപത്യപരമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, താന്‍ തെരഞ്ഞെടുക്കപ്പെട്ട കാലാവധി തീര്‍ന്നിട്ടില്ലെന്നും ഇപ്പോഴും പ്രസിഡന്റാണെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് തിങ്കളാഴ്ച വൈകിട്ട് ട്രംപിന്റെ നോമിനിക്ക് ജസ്റ്റിസ് ആവാനുള്ള അംഗീകാരം നല്കി. 48നെതിരേ 52 വോട്ടുകള്‍ക്കായിരുന്നു ഇത്. ഡെമൊക്രറ്റുകളുടെ ഒന്നിച്ചുള്ള പ്രതിരോധം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും ഒന്നിപ്പിച്ചുനിര്‍ത്തി. സെനറ്റിന്റെ അംഗീകാരം ലഭിച്ച് ഒരു മണിക്കൂറിനു ശേഷം യുഎസിന്റെ നൂറ്റിപ്പതിനഞ്ചാമത് ജസ്റ്റിസായുള്ള ബാരറ്റിന്റെ സത്യപ്രതിജ്ഞയും നടന്നു.
വൈറ്റ്ഹൗസിന്റെ സൗത്ത് ലോണിലായിരുന്നു ട്രംപിന്റെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ. ജസ്റ്റിസ് ക്ലാരന്‍സ് തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു. അമെരിക്കയുടെ ചരിത്രത്തില്‍ നിര്‍ണായക ദിവസമാണ് ഇതെന്ന് ചടങ്ങില്‍ ട്രംപ് പറഞ്ഞു. അമെരിക്കയുടെ ബുദ്ധിശാലിയായ നിയമപണ്ഡിതയാണ് അമി ബാരറ്റെന്നും ട്രംപ്. നവംബര്‍ മൂന്നിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് ട്രംപ് നേടുന്ന നിര്‍ണായക വിജയമാണിത്. സെനറ്റിനു നന്ദി പറഞ്ഞ ബാരറ്റ് തന്നില്‍ ഏല്‍പ്പിച്ച ജോലികള്‍ കഴിയുംവിധം ഭംഗിയായി നിര്‍വഹിക്കുമെന്ന് യുഎസിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....