മാണി ഗ്രൂപ്പ് പോയതിന്റെ ക്ഷീണത്തില്‍ നില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ സഹായിക്കാന്‍ മകനെ യു ഡി എഫ് ക്യാമ്പില്‍ എത്തിക്കാന്‍ വെള്ളാപ്പള്ളി രംഗത്ത്.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സംവരണത്തിനെതിരെ മുസ്‌ളീം ലീഗ് നേതൃത്വം നല്‍കുന്ന പ്രക്ഷോഭത്തില്‍ ഒത്തു ചേരാണ് നീക്കം. എസ് എന്‍ ഡി പി യോഗത്തിന്റെ ബാനറിലാണ് നീക്കം.
സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീം കോടതിയില്‍ നിന്ന് പിന്‍മാറിയതും, ഹിന്ദം ഐക്യത്തിന് വേണ്ടി സംവരണത്തിനെ തള്ളിക്കളഞ്ഞതും മറച്ചുവെച്ചുകൊണ്ടാണ് പുതിയ സമരനീക്കവും രാഷ്ട്രീയ പ്രവേശനത്തിനും ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗത്തില്‍ സംവരണ വിഷയത്തില്‍ സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ തീരുമാനം കൈക്കൊണ്ടിരുന്നു. മുസ്ലിംലീഗാണ് ഇതിന് മുന്‍കൈ എടുത്തതും. മുന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്.എന്‍.ഡി.പി അടക്കമുള്ള സംഘടനകളുമായി ചേര്‍ന്നുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ലീഗ് വ്യക്തമാക്കി. ലീഗിന്റെ തീരുമാനത്തെ മറ്റ് മുസ്ലിം സംഘടനകളും പിന്തുണച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപിന് ശേഷമാണ് ബിഡിജെഎസിന് എന്‍ഡിഎയുമായി അഭിപ്രായ ഭിന്നത രൂപപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് ശക്തമായി തന്നെ പ്രവര്‍ത്തിച്ചു എങ്കിലും എന്‍ഡിഎ തെരെഞ്ഞെടുപ്പില്‍ സജീവമായില്ല എന്ന് തുഷാര്‍ ആരോപിച്ചിരുന്നു. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുമെന്നാണ് തുഷാര്‍ മുന്‍പ് അറിയിച്ചിരുന്നത്. എന്നാല്‍ നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ബിഡിജെഎസ് യുഡിഎഫിലേക്ക് കളം മറുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ മുന്‍ സന്തത സഹചരിയും മുന്‍ എ ഗ്രൂപ്പ് നേതാവുമായിരുന്ന എജി തങ്കപ്പനാണ് ബിഡിജെഎസിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഏറ്റുമാനൂരില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇദ്ദേഹം കോണ്‍ഗ്രസ് വിട്ടിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടിയുമായി നല്ല ആത്മബന്ധം വച്ചുപുലര്‍ത്തിരുന്നു. ഇദ്ദേഹുമായി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചകള്‍ വഴിയാണ് ഇപ്പോള്‍ ബിഡിജെഎസിന് യുഡിഎഫ് പ്രവേശനത്തിനുള്ള കളമൊരുങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....