കേരള കോണ്‍ഗ്രസ് മാണിവിഭാഗം ഇടതുപക്ഷത്തേക്ക് എത്തിയതോടെ ഇനി മുന്നണിയില്‍ ലയന കാലം .
കേരള കോണ്‍ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ് വിഭാഗം) എന്നിവയാണ് എല്‍ഡിഎഫിലെ മറ്റു കേരള കോണ്‍ഗ്രസുകള്‍.
ഈ കേരള കോണ്‍ഗ്രസുകളിലെ ഏക എംഎല്‍എ കേരള കോണ്‍ഗ്രസ്- ബിയിലെ കെ.ബി. ഗണേഷ് കുമാറാണ്. മന്ത്രിസ്ഥാനം അനുവദിക്കാത്ത ആ പാര്‍ട്ടിക്ക് മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനത്തിന് ക്യാബിനറ്റ് പദവി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഈ മൂന്നു കേരള കോണ്‍ഗ്രസുകള്‍ ഇങ്ങനെ തുടരുന്നതില്‍ സിപിഎമ്മിന് താല്പര്യമില്ല. അതില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിലും സ്‌കറിയ തോമസ് വിഭാഗത്തിലും പിളര്‍പ്പുണ്ടായതില്‍ സിപിഎം അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേരള കോണ്‍ഗ്രസുകളുടെ ലയനത്തിനോ, മുന്നണിയിലെ മറ്റേതെങ്കിലും കക്ഷികളില്‍ ലയിക്കുന്നതിനോ സാധ്യതയുണ്ട്.
എല്‍ജെപിയും ജനതാദള്‍ - എസും തമ്മിലുള്ള ലയനം വൈകാതെ ഉണ്ടാകും. എല്‍ജെപിക്ക് നിലവില്‍ എംഎല്‍എമാരില്ല. എന്നാല്‍ ജനതാദള്‍ എസിന് ഒരു മന്ത്രി ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാരുണ്ട്. സ്ഥാനങ്ങള്‍ സംബന്ധിച്ച തര്‍ക്കമായിരുന്നു ലയനം നീളാന്‍ കാരണം. ഇതു സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ട്. ഈയാഴ്ച രണ്ടു പാര്‍ട്ടികളിലേയും നേതാക്കള്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ആര്‍എസ്പി (ലെനിനിസ്റ്റ്) വിഭാഗത്തിന് മുന്നണി പ്രവേശനം അഭ്യര്‍ഥിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ കത്തുനല്‍കിയിട്ടുണ്ട്. കുഞ്ഞുമോനും ഏതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കണമെന്നാണ് സിപിഎം സി പി ഐ താത്പര്യം. നിലവില്‍ കുഞ്ഞുമോന്റെ പാര്‍ട്ടിക്ക് എല്‍ഡിഎഫ് അംഗത്വം എളുപ്പമല്ല. അതിനാല്‍ ഒരു പക്ഷെ അവരും ലയനത്തിന് ക്കരുങ്ങും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....