മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എത്തിയ കുമ്മനം രാജശേഖരന് അമ്പലകമ്മിറ്റിയില്‍ അംഗത്വം നല്‍കിയതിനെതിരെ ബിജെപിക്കുള്ളില്‍ പ്രതിഷേധം.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായിട്ടണ് കുമ്മനം രാജശേഖരന്‍ വന്നിരിക്കുന്നത് . ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്തു നല്‍കി. സമിതിയിലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധിയെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു.
മുരളീധരനെ മാറ്റി കുമ്മനത്തെ മന്ത്രിയാക്കണം എന്ന ആവശ്യവുമായി ഒരു വിഭാഗം പ്രചരണം സജീവമാക്കിയിരിക്കെയാണ് മുരളീധരപക്ഷത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്ന നടപടി കേന്ദ്രനേതൃത്വത്തില്‍ വന്നിരിക്കുന്നത്.
കുമ്മനം നാമനിര്‍ദേശം നല്‍കിയ ആളെ ആദ്യം നിയമിച്ചശേഷം അദ്ദേഹത്തെ മാറ്റിയാണ് കുമ്മനത്തെ തന്നെ വച്ചിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരന്‍ നായരെയാണ് ഇങ്ങനെ മാറ്റിയത്. ഇത് കുമ്മനത്തിനെ അപമാനിക്കാനാണന്നാണ് അദ്ദേഹത്തിന്റെ വിശ്വസ്ഥര്‍ പറയുന്നു.
ഇതിനിടെ
പ്രോട്ടോക്കോള്‍ ലംഘിച്ചതായുള്ള ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ക്ലീന്‍ചിറ്റ് നല്‍കി പ്രധാനമന്ത്രിയുടെ ഓഫീസ്. യുഎഇ എംബസി വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ വി. മുരളീധരനെതിരെയുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.
അബുദാബിയിലെ ഓഷ്യന്‍ റിം മന്ത്രിതല സമ്മേളനത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മഹിളാ മോര്‍ച്ചാ നേതാവ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചതായാണ് ആരോപണം. പ്രോട്ടോക്കോള്‍ ലംഘിച്ചതായാണ് പരാതി. എന്നാല്‍ താന്‍ പരിപാടി മാധ്യമങ്ങള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി സ്വന്തം ചെലവിലാണ് പോയതെന്നും അനാവശ്യമായി തന്റെ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും സ്മിത മേനോനും സമൂഹ മാധ്യമങ്ങള്‍ വഴി മറുപടി നല്‍കിയിരുന്നു.
ബിജെപി യിലെ തന്നെ മുരളീവിരുദ്ധ വിഭാഗമാണ് ഇക്കാര്യം സജീവമാക്കി നിര്‍ത്തിയിരുന്നത്. അവര്‍ക്കേറ്റ കടനത്ത തിരിച്ചടി ലയിരിക്കുകയാണ് ഇത്.
അതിനു പിന്നാലെയാണ് കേന്ദ്രമന്ത്രി ആക്കണം എന്ന് ആവശ്യപ്പെട്ട ആളെ അമ്പലകമ്മിറ്റി ആംഗം ആക്കിയിരിക്കുന്നത്. ഈ സ്ഥാനം ഒഴിയണം എന്ന് കുമ്മനത്തെ അനുകൂലിക്കുന്ന വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....