കോണ്‍ഗ്രസില്‍ നിന്ന് വലിയ പരിഗണന കിട്ടും എന്നു കരുതി പി ജെ ജോസഫിനൊപ്പം പോയ പ്രാദേശിക നേതാക്കളും മുതിര്‍ന്ന നേതാക്കളും ജോസ് കെ മാണിക്കൊപ്പം മടങ്ങിയെത്താന്‍ ശ്രമം തുടങ്ങി.
ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ എങ്കിലും കയറിപറ്റാന്‍ പറ്റുമോ എന്ന ശ്രമത്തിലാണ് ഇവര്‍. നിലവില്‍ നിയമസഭയില്‍ പരമാവധി ഏഴു സീറ്റ് വരെ മാത്രമേ ജോസഫ് വിഭാഗത്തിന് നല്‍കൂ എന്ന് സൂചന നല്‍കിയിട്ടുണ്ട്. ഇതില്‍ പൂഞ്ഞാര്‍ സീറ്റില്‍ മുസ്‌ളീം ലീഗ് അവകാശവാദം ഉന്നിയിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സീറ്റ് ആറാകും.
തൊടുപുഴയില്‍ മകന്‍ അപ്പുവിനെ സ്ഥാനാര്‍ത്ഥിയാക്കി മറ്റൊരു സുരക്ഷിത മണ്ഡലം പിജെ ജോസഫും ആഗ്രഹിക്കുന്നു. ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, വിക്ടര്‍ ടി തോമസ്, സജി മഞ്ഞക്കടമ്പന്‍, ജോസഫ് എം പുതുശ്ശേരി എന്നിവര്‍ക്ക് പോലും സീറ്റ് ഉറപ്പില്ലാത്ത അവസ്ഥ.
Fന്നാല്‍ മറുവശത്ത് 10 മുതല്‍ 12 സീറ്റുവരെ ജോസ് കെ മാണി വിഭാഗത്തിന് ലഭിച്ചേക്കും. രാജ്യസഭ അവര്‍ക്ക് തന്നെ ആണെങ്കില്‍ സീറ്റ് 9 ലോ പത്തിലോ ഒതുങ്ങിയേക്കും. എന്നാല്‍ ഇതിനിടെ മുന്നണി സ്ഥിരം നഷ്ടപ്പെടുത്തുന്ന ചില കോണ്‍ഗ്രസ് സീറ്റുകള്‍ ഇവര്‍ക്ക് നല്‍കാന്‍ സാധ്യതയുണ്ടെന്ന് സൂചനകള്‍ വന്നുകഴിഞ്ഞു അങ്ങനെ ആണെങ്കില്‍ 15 സീറ്റുവരെ കിട്ടാന്‍ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയതോടെയാണ് ജോസഫിനൊപ്പം പോയ നേതാക്കള്‍ക്ക് നെഞ്ചിടിപ്പ് കൂടിയത്.
കഴിഞ്ഞ തവണ മത്സരിച്ച തദ്ദേശ, നിയമസഭ സീറ്റുകള്‍ വേണമെന്നാണ് ജോസഫ് ആവശ്യപ്പെടുന്നത്. ഇത് കോണ്‍ഗ്രസ് അംഗീകരിക്കില്ല. ഇടതുമുന്നണി സഹകരണം പ്രഖ്യാപിച്ച ജോസ് കെ. മാണി പക്ഷവും തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ്. പരമാവധി തദ്ദേശ സീറ്റുകളില്‍ മത്സരിക്കാനുള്ള ശ്രമത്തിലാണ് സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടുള്ളത്. മധ്യകേരളത്തിലെ കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ ജോസ് പക്ഷത്തിന് പരമാവധി സീറ്റ് നല്‍കാന്‍ സിപിഎമ്മും ഉദാരമനസ്‌കത കാട്ടുന്നുണ്ട്.
ഇതിനെല്ലാം കാരണം വിവിധ ജില്ലാ കമ്മറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ടാണ്. ജോസ് കെ മാണി ഇടതു പക്ഷത്തേക്ക് വരാന്‍ താല്‍പ്പര്യം അറിയച്ചപ്പോള്‍ തന്നെ എല്ലാ ജില്ലാ കമ്മറ്റികളോടും അവരുടെ സ്വാധീനത്തെ കുറിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. കോട്ടയത്തേയും പത്തനംതിട്ടയിലേയും ഇടുക്കിയിലേയും എറണാകുളത്തേയും കമ്മറ്റിയുടെ റിപ്പോര്‍ട്ട് ജോസ് കെ മാണിയുടെ കരുത്തിന് തെളിവായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും തൂത്തു വാരലിന് ജോസ് കെ മാണിയുടെ കൂട്ടുകെട്ടിലൂടെ കഴിയുമെന്നായിരുന്നു റിപ്പോര്‍ട്ട്. കോഴിക്കോട്ടേയും കണ്ണൂരിലേയും വയനാട്ടിലേയും മലപ്പുറത്തേയും കാസര്‍കോട്ടേയും മലയാര മേഖലയിലും വോട്ട് നന്നായി കേരളാ കോണ്‍ഗ്രസിനുണ്ട്. ഇതിനൊപ്പം തൃശൂരിലും വോട്ടുണ്ടെന്ന റിപ്പോര്‍ട്ട് കിട്ടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....