കേരളരാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ബാര്‍ കോഴയ്ക്ക് പിന്നില്‍ രമേശ്‌ചെന്നിത്തലയുടെ നീക്കമെന്ന് ആരോപണവുമായി കേരളകോണ്‍ഗ്രസ് റിപ്പോര്‍ട്ട്.
ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസിന്റ റിപ്പോര്‍ട്ട്. സമ്മര്‍ദം ചെലുത്തി മാണിയുടെ പിന്തുണ തേടി മുഖ്യമന്ത്രിയാകുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യമെന്നും സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.എം.മാണിക്കെതിരെ ബാറുടമ ബിജുരമേശ് ഒരു കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം രമേശ് ചെന്നിത്തല മാണിയെ അറിയിച്ചു. ഉമ്മന്‍ചാണ്ടി ഇക്കാര്യം തിരിച്ചറിഞ്ഞതോടെ മന്ത്രിസഭ മറിച്ചിടാനായി രമേശ് ചെന്നിത്തലയുടേയും അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ െഎ ഗ്രൂപ്പ് നേതാക്കളുടേയും ലക്ഷ്യം.
ഇതിനായി എറണാകുളത്തും മുണ്ടക്കയത്തും ഗൂഢാലോചന നടന്നു. പി.സി.ജോര്‍ജ്ജും വിജിലന്‍സ് ഉദ്യോഗസ്ഥരായ ജേക്കബ് തോമസും ആര്‍.സുകേശനും ഇതില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിക്കുവേണ്ടി ഒരു സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടെന്ന പേരിലാണ് ജോസ് പക്ഷത്തെ ചില നേതാക്കള്‍ ഇത് പുറത്തുവിട്ടത്.
എന്നാല്‍ ഇക്കാര്യം ജോസ് കെ.മാണി നിഷേധിച്ചു. ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും റിപ്പോര്‍ട്ട് കൈവശമുണ്ടെന്നും പുറത്തുവിടാന്‍ തീരുമാനിച്ചിട്ടില്ലെന്നുമാണ് ജോസ് കെ.മാണിയുടെ വിശദീകരണം. സി.എഫ്.തോമസ് അധ്യക്ഷനായ സമിതിയാണ് പാര്‍ട്ടിതലത്തില്‍ ബാര്‍ക്കോഴക്കേസ് അന്വേഷിച്ചത്. അന്നത്തെ അന്വേഷണ സമിതിയിലുണ്ടായിരുന്ന ഫ്രാന്‍സിസ് ജോര്‍ജും ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് തള്ളിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....