News Beyond Headlines

29 Friday
November

ജോര്‍ജിനായി ചെന്നിത്തല കെ സി യെ എത്തിക്കാന്‍ ഉമ്മന്‍ചാണ്ടി

ജോസ് കെ മാണി രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചതോടെ തമ്മിലടി രൂക്ഷമായിരിക്കുന്നത് കോണ്‍ഗ്രസില്‍. മാണി ഗ്രൂപ്പിന്റെ കയ്യിലിരുന്ന സീറ്റുകള്‍ മോഹിച്ച് ഒരു സംഘം കോണ്‍ഗ്രസ് നേതാക്കളും , കോട്ടയം ഇടുക്കി ജില്ലകളില്‍ ജോസ് കെ മാണിയെ തകര്‍ക്കാനുള്ള ആളെ കളത്തില്‍ ഇറക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലുമാണ് പോര്.
തന്റെ വിശ്വസ്ഥ പോരാളി കെ സി ജോസഫിനെ കോട്ടയം ജില്ലയുടെ അമരത്ത് എത്തിച്ച് മാണി ഗ്രൂപ്പിന്റെ അടിത്തറ മാന്താം എന്ന കണക്കുകൂട്ടലിലാണ് ഉമ്മന്‍ചാണ്ടി. ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകളിലാണ് കെ സിക്ക് വേണ്ടി ഉമ്മന്‍ചാണ്ടി ബലം പിടിക്കുന്നത്.
ഇപ്പോള്‍ ജോഷി ഫിലിപ്പ് നയിക്കുന്ന കോട്ടയത്തെ കോണ്‍ഗ്രസ് കെ സി വന്നാല്‍ അദ്ദേഹത്തത്തിന്റെ കയ്യില്‍ എത്തുമെന്നും താഴേത്തട്ടുവരെ നിയന്ത്രണം എ ഗ്രൂപ്പിനാകുമെന്നും ഉമ്മന്‍ചാണ്ടി വിലയിരുത്തുന്നു. കെ സി ജോസഫ് കോട്ടയം ഡി സി സി പ്രസിഡന്റ് ആയിരുന്ന കാലത്താണ് കെ എം മാണിക്കെതിരെ ശക്തമായ നിലപാട് കോട്ടയം ഡി സി സി സ്വീകരിച്ചത്.
മാണി ഗ്രൂപ്പ് ഓഫീസില്‍ നടന്നിരുന്ന യു ഡി എഫ് യോഗം ആദ്യമായി കോട്ടയം ഡി സിസിയില്‍ നടത്തിയതും അക്കാലത്തായിരുന്നു. ബൂത്ത് തലം വരെ കോണ്‍ഗ്രസ് കമ്മിറ്റികള്‍ സജീവമാക്കി ടോമി കല്ലാനിക്ക് ബാറ്റണ്‍ കൈമാറിയതും കെ സി ജോസഫായിരുന്നു. കെ സി യുടെ സാന്നിധ്യം ക്രൈസ്തവ വോട്ട് തിരികെ പിടിക്കാന്‍ സഹായിക്കുമെന്നാണ് എ ഗ്രൂപ്പ് പറയുന്നത്.
പാലായില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിലെ എ വിഭാഗത്തിന് താല്‍പ്പര്യം. അതിന് അവര്‍ ശ്ജ്ഞം നടത്തുമുണ്ട്.

എന്നാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മനസ്സില്‍ പാലയ്ക്ക് പറ്റിയത് പിസി ജോര്‍ജാണ്. പാലാ സീറ്റല്ല ജോര്‍ജിന്റെ നാക്ക് ആയുധമാക്കിജോസ് കെ മാണിയെയും സംഘത്തെയും തീര്‍ക്കാം എന്നാണ് രമേശിന്റെ കണക്കുകൂട്ടല്‍.
സരിതാ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ അതിശക്തമായി നിന്ന നേതാവാണ് പിസി ജോര്‍ജ്. അതുകൊണ്ട് തന്നെ ജോര്‍ജിനോട് ഉമ്മന്‍ ചാണ്ടിക്ക് താല്‍പ്പര്യമില്ല. അതുകൊണ്ട് തന്നെ മുന്നണി യില്‍ ജോര്‍ജ് എത്താതിരിക്കാന്‍ എ ഗ്രൂപ്പ് കരുതലോടെ കളിക്കുകയാണ്. ഹൈക്കമാന്റില്‍ പഴയപോലെ സ്വാധീനമില്ലാത്തതാണ് ഉമ്മന്‍ചാണ്ടിയുടെ െ്രപ്നം. പക്ഷെ അദ്ദേത്തത്തിന്റെ ജനസമതി അവര്‍ അംഗീകരിക്കുന്നുമുണ്ട്. അതിനാല്‍ വരും ദിനങ്ങളില്‍ നിര്‍ണ്ണായക നിലപാടുകളാവും കോണ്‍ഗ്രസില്‍ ഉണ്ടാവുക.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....