സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് കൊണ്ടുവരാന്‍ കോടതി പറഞ്ഞതോടെ വെട്ടിലായ അന്വേഷണ ഏജന്‍സിയില്‍ നി്ന്ന് പ്രതികളുടെ മൊഴി നേടിയെടുത്ത് പുകമറ തീര്‍ക്കാന്‍ രാഷ്ട്രീയ നീക്കം.
സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റിന് നല്‍കിയ മൊഴിയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ആഘോഷമാക്കുന്നത്. ഇതില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ വ്യഖാനിക്കാവുന്ന ഭാഗം മാത്രം പുറത്തുവിട്ട നടപടി കേസിലെ രാഷ്ട്രീയതാല്‍പ്പര്യം മറനീക്കുന്നതാണ് , കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമില്ലന്ന് കണ്ടത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരെ സര്‍വീസ് റൂള്‍ അനുസരിച്ച് നടപടിക്ക് നീങ്ങിയവര്‍ പുതിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.
നേരത്തേ ജനംടിവി തലവന്‍ അനില്‍ നമ്പ്യാര്‍ക്കെതിരായ മൊഴി പുറത്തുവന്നപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂട്ടനടപടിക്ക് വിധേയരാക്കിയിരുന്നു. എന്നാല്‍, ഇഡിയുടെ മൊഴി മാധ്യമങ്ങളിലെത്തിയപ്പോള്‍ നടപടിയും സ്ഥലംമാറ്റവും ഒന്നുമില്ല. തീവ്രവാദ ബന്ധത്തിന് മൂന്നു തവണ എന്‍ഐഎ കോടതി തെളിവ് ചോദിച്ചിരുന്നു. കസ്റ്റംസ് അറസ്റ്റ് ചെയ്ത 17 പ്രതികളില്‍ 10 പേര്‍ക്ക് ഇതിനകം ജാമ്യം കിട്ടി. എഎന്‍ഐ കോടതികൂടി ജാമ്യം നല്‍കിയാല്‍ പ്രതികള്‍ ഒന്നൊന്നായി പുറത്തിറങ്ങും.
തൊണ്ണൂറ്റഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും എം ശിവശങ്കറിനെ കേസില്‍ ബന്ധിപ്പിക്കാന്‍ ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. എന്നാലും അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദവുമുണ്ട്.
യുഎഇ കോണ്‍സുലേറ്റ് ജനറലും മുഖ്യമന്ത്രിയും തമ്മില്‍ 2017ല്‍ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് സ്വപ്ന നടത്തിയ വെളിപ്പെടുത്തലാണ് മുഖ്യമന്ത്രിക്കെതിരെ ദുര്‍വ്യാഖ്യാനിക്കുന്നത്. കോണ്‍സുലേറ്റ് ജനറലും അന്ന് സെക്രട്ടറിയായിരുന്ന സ്വപ്നയും ഒരുമിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. എന്നാല്‍, മുഖ്യമന്ത്രിയും കോണ്‍സുലേറ്റ് ജനറലും സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്നാണ് വ്യാഖ്യാനം. കോണ്‍സുലേറ്റും കേരള സര്‍ക്കാരുമായുള്ള ആശയവിനിമയത്തിനാണ് മുഖ്യമന്ത്രി ശിവശങ്കറിനെ ചുമതലപ്പെടുത്തിയത്. അതും വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ പറയുന്നുമില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....