News Beyond Headlines

29 Friday
November

എറണാകുളത്തെ റിയല്‍ എസ്റ്റേറ്റുകാരന്‍ യു ഡി എഫ് നേതാക്കളുടെ ബിനാമിയോ

പാവപ്പെട്ടെ കുടുബത്തെ സഹായിക്കാന്‍ പിടി തോമസ് എം എല്‍ എ എറണാകുളത്ത് അവതരിപ്പിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ബിനാമി ബന്ധങ്ങള്‍ അന്വേഷിക്കുന്നു.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ പല ഭാഗത്തും ഇയാല്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം . നോട്ട് നിരോധന സമയത്ത് ഇയാള്‍ നടത്തിയ ഇടപാടുകളാണ് ഇദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ ആക്കിയത്. പിടി തോമസുമായി ബന്ധപ്പെട്ട ഇടുക്കി കോട്ടയം ജില്ലകളിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരുടെ സാമ്പത്തിക ഇടപാടുകളും ഇഡി അന്വേഷിക്കുന്നുണ്ട്.
ഇതിനിടെ
ഇടപ്പള്ളിയില്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്‍ തൃത്താലയില്‍ തട്ടിയെടുത്തത് 40കോടി വിലയുള്ള ഭൂമി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ചാണ് കൂറ്റനാട് മല വില്ലേജില്‍ അഞ്ച് സഹോദരങ്ങളുടെ കൂട്ടുസ്വത്തായ 28.18 ഏക്കര്‍ ഭൂമി തട്ടിയെടുത്തത്. ഇതുസംബന്ധിച്ച് പട്ടാമ്പി കോടതിയില്‍ കേസുണ്ട്.

മുന്‍മന്ത്രി പി കെ അബ്ദുറബ്ബിന്റെ ഭാര്യാസഹോദരനും റിട്ട. പൊലീസ് സൂപ്രണ്ടുമായ ടി സി ഖാലിദ് ഉള്‍പ്പെടെയുള്ളവരുടെ കൂട്ടുസ്വത്താണ് സ്വന്തമാക്കിയത്. ഖാലിദും കുടുംബവും തൃത്താല മല വില്ലേജില്‍ ഡെന്റി ഫ്രൈസെസ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത് എഫര്‍മെന്റ് ടൂത്ത് പേസ്റ്റും സൗന്ദര്യവര്‍ധക വസ്തുക്കളും ഉല്‍പ്പാദിപ്പിച്ചിരുന്നു. ഇതിനായി 1978ല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ തൃശൂര്‍ മെയിന്‍ ശാഖയില്‍ നിന്ന് 65ലക്ഷംരൂപ വായ്പയുമെടുത്തു. 1992ല്‍ വ്യവസായം തകര്‍ന്നു. തുടര്‍ന്ന് വായ്പാതിരിച്ചടവും മുടങ്ങി.

തുടര്‍ന്ന് റവന്യു റിക്കവറിക്ക് ബാങ്ക് നോട്ടീസ് നല്‍കി. ആറ്കോടിരൂപ നല്‍കാന്‍ വായ്പ കുടിശ്ശിക ട്രിബ്യൂണല്‍ (ഡിആര്‍എടി)വിധിച്ചു. എന്നാല്‍ ടി സി ഖാലിദ് ചെന്നൈ ട്രിബ്യൂണലില്‍ അപ്പീല്‍ നല്‍കി. ഇതിനിടയില്‍ 2008ല്‍ വി എസ് രാമകൃഷ്ണന്‍ 4,85,50,000 രൂപയ്ക്ക് ഭൂമി ലേലത്തിലെടുത്തു. മുഹമ്മദാലി എന്നയാള്‍ 4.85 കോടി രൂപ ക്വാട്ട് ചെയ്തിരുന്നു. അതില്‍നിന്ന് 50,000രൂപ അധികം കാണിച്ചാണ് രാമകൃഷ്ണന്‍ ഭൂമി ലേലത്തില്‍ പിടിച്ചത്. ലേലവിവരം ഖാലിദിനെയും സഹോദരങ്ങളയും അറിയിച്ചില്ല. ഇതിനെതിരെ ഖാലിദും കുടുംബവും വീണ്ടും കോടതിയെ സമീപിച്ചു.

ഇതിനിടയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണസ്വാധീനം ഉപയോഗിച്ച് കൈവശാവകാശരേഖ സമ്പാദിക്കാന്‍ ശ്രമിച്ചു. ഇതിനായി 2013ല്‍ ജെസിബി ഉപയോഗിച്ച് കെട്ടിടം തകര്‍ത്തു. ഇതു സംബന്ധിച്ച് തൃത്താല പൊലീസില്‍ പരാതിയും പട്ടാമ്പി കോടതിയില്‍ കേസുമുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....