യു ഡി എഫില്‍ നിലവിലുള്ള സീറ്റുകളില്‍ അതേ പാര്‍ട്ടികള്‍ തന്നെ മത്‌സരിക്കാന്‍ യു ഡി എഫ് തീരുമാനം , ചര്‍ച്ച നടത്തി താഴെത്താില്‍ അടിവയ്ക്കണ്ടന്നാണ് നേതാക്കളുടെ തീരുമാനം.
ഇത് നടപ്പിലായാല്‍ അത് ജോസഫ് ഗ്രൂപ്പിന് ലോട്ടറിയാകും.
ഇതോടെ കോട്ടയം ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാണി ഗ്രപ്പ് മത്‌സരിച്ച സീറ്റുകളില്‍ ജോസഫ് വിഭാഗം മത്‌സരിക്കും. എന്നാല്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വങ്ങള്‍ ഇത് അംഗീകരിച്ചിട്ടില്ല.
നിലവില്‍ ജോസഫ് ഗ്രൂപ്പ് അഗങ്ങള്‍ ഉള്ള സീറ്റുകള്‍ക്ക് പുറമെയാണ് മാണിയുടെ സീറ്റുകള്‍ അവര്‍ക്ക് കിട്ടുക.
2015 ല്‍ വിവിധ കക്ഷികള്‍ മത്സരിച്ച വാര്‍ഡുകളില്‍ തന്നെ വീണ്ടും അവര്‍ മത്സരിക്കുമെന്നാണ് ഇതു വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് പക്ഷവും ലോക്താന്ത്രിക് ജനതാദളും മുന്നണി വിട്ടുപോയ സാഹചര്യത്തില്‍ ഇവര്‍ മത്സരിച്ച സീറ്റുകളുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തും.
ജില്ലകളില്‍ ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്താം. ജില്ലകളിലെ തര്‍ക്കം തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം മുന്നണി നേതൃത്വം ഇടപെടും. ജോസ് പക്ഷവും ലോക്താന്ത്രിക് ജനതാദളും മുന്നണി വിട്ടപ്പോള്‍ 2015 നു ശേഷം ഫോര്‍വേഡ് ബ്ലോക്കും ജനതാദള്‍ (ജോണ്‍ പി.ജോണ്‍) വിഭാഗവും യുഡിഎഫിലെത്തുകയും ചെയ്തു.
തിരഞ്ഞെടുപ്പിനായി പൊതു പ്രകടനപത്രിക തയാറാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉപസമിതി യോഗം തീരുമാനിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പ്രത്യേക പ്രകടന പത്രികയുണ്ടാകും. എല്‍ഡിഎഫ്, എന്‍ഡിഎ സഖ്യകക്ഷികളുമായി പ്രാദേശികമായ നീക്കുപോക്ക് ഒരു കാരണവശാലും അനുവദിക്കരുതെന്നും യോഗം തീരുമാനിച്ചു.
ഉപസമിതിയുടെ മറ്റു നിര്‍ദേശങ്ങള്‍ 15 ന് യുഡിഎഫ് നേതൃയോഗം ചര്‍ച്ച ചെയ്ത് അന്തിമമാക്കും. നേതാക്കളായ എം.ഉമ്മര്‍, വി.ഡി.സതീശന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ഷിബു ബേബി ജോണ്‍, ഷാനിമോള്‍ ഉസ്മാന്‍, മഞ്ഞളാംകുഴി അലി, എന്‍.വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....