ബിജെപിയില്‍ ആധിപത്യം പിടിച്ചെടുത്ത മുരളീധരപക്ഷത്തിന് പുതിയ സാഹചര്യത്തില്‍ പിടിവള്ളി നഷ്ടമാവുന്നു. മഹിളാമോര്‍ച്ച നേതാവുമായി ബന്ധപ്പെട്ട വിവാദത്തിന് പുറമെ ആര്‍ എസ് എസിന്റെ അപ്രീതിയുമാണ് നിലവിലെ പ്രതിസന്ധി.
കഴിഞ്ഞ മുൂന്നുമാസത്തെ പ്രവര്‍ത്തന മികവുകൊണ്ട് കെ സുരേന്ദന്‍ അമിത്ഷാ, മോദി സംഘത്തിന് പ്രിയപ്പെട്ടവനായി. അതോടെ മുരളിക്ക് അവിടെയും പിടിവള്ളി കുറഞ്ഞു.
ഏറ്റവും ഒടുവില്‍ സ്മിതാ മേനോന്‍ വിവാദം മുരളിയെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്. സ്വര്‍ണകടത്ത് കേസിലെ ചിലരുമായി കേന്ദ്രമന്ത്രിക്ക് സൗഹൃദങ്ങളുണ്ടെന്ന് സി പി എം ആരോപണം ഉന്നയിക്കുന്നുണ്ട്.
ഇതിനിടെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ച ആര്‍ ബാലശങ്കറിനെ തഴഞ്ഞതിന് പിന്നില്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനെന്ന പരാതിയുമായി ആര്‍എസ്എസ്. കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരെ വെട്ടിയതിനൊപ്പമാണ് മുരളീധരപക്ഷം ബാലശങ്കറിനെയും ഒഴിവാക്കിയത്. സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെ ഉപയോഗിച്ച് മുരളീധരന്‍ ഒതുക്കുന്നുവെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ ആക്ഷേപം. കൊച്ചിയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തില്‍ പുനഃസംഘടനയിലുള്ള എതിര്‍പ്പ് മേല്‍ത്തട്ടില്‍ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബിജെപി ദേശീയ വൈസ് പ്രസിഡന്റായി നിയമിതനായ എ പി അബ്ദുള്ളക്കുട്ടിയും വക്താവ് ടോം വടക്കനും മുരളീധരന്റെ നോമിനികളാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ആര്‍എസ്എസിന്റെ ബുദ്ധികേന്ദ്രമായറിയപ്പെടുന്ന മലയാളിയായ ആര്‍ ബാലശങ്കര്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. മുരളീധരന്‍ ഗ്രൂപ്പിന്റെ സംരക്ഷകനായാണ് സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിന്റെ പ്രവര്‍ത്തനമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പക്ഷം കുറച്ചുകാലമായി കുറ്റപ്പെടുത്തുന്നുണ്ട്. ഈ വാദം ശരിവച്ചാണ് ആര്‍എസ്എസിലെ പ്രമുഖരും പരാതിയുമായി എത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....