നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ യുഎപിഎ വകുപ്പുകള്‍പ്രകാരം പ്രതികളില്‍ ചുമത്തിയ കുറ്റങ്ങള്‍ സ്ഥാപിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഐഎയോട് കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്തിന് പണം നല്‍കി പങ്കാളികളായ എട്ടു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാല്‍ പരാമര്‍ശം. കേസ്ഡയറി അടിയന്തരമായി ഹാജരാക്കാനും ആവശ്യപ്പെട്ടു.
കോടതിയുടെ നിര്‍ദേശം അനുസരിച്ച് സ്വര്‍ണക്കടത്തിലൂടെ ലാഭമുണ്ടാക്കിയവരുടെയും അവരുടെ ബന്ധങ്ങളുടെയും വിവരങ്ങള്‍ നല്‍കണം. കേസ്ഡയറിയില്‍ ഇത് വ്യക്തമാക്കുന്ന ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത് നല്‍കണം.
സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിച്ചത് സ്ഥാപിക്കുന്ന തെളിവുകളുണ്ടോയെന്ന് സ്വപ്നയുടെ ജാമ്യാപേക്ഷ മുമ്പ് പരിഗണിച്ചപ്പോഴും കോടതി ചോദിച്ചിരുന്നു.
ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍തന്നെ കോടതിയില്‍ ഹാജരായേക്കും. എന്‍ഐഎ കേസുകളില്‍ അറസ്റ്റിലാകുന്നവര്‍ക്ക് 180 ദിവസം കഴിഞ്ഞാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ട്. തെളിവുകളുടെ അഭാവത്തില്‍ അത് നേരത്തേ നല്‍കേണ്ടിവരുമെന്നാണ് ഇപ്പോള്‍ കോടതി അറിയിച്ചിട്ടുള്ളത്.
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ തീവ്രവാദബന്ധവും അന്താരാഷ്ട്ര ഗൂഢാലോചനയും കണ്ടെത്താനുള്ള എന്‍ഐഎ അന്വേഷണം വഴിമുട്ടിയതാണ് ഇതില്‍ ജാമ്യം ലഭിക്കുന്നതിന് പഴുത് ഒരുങ്ങുന്നത്. സ്വര്‍ണക്കടത്തില്‍ നിര്‍ണായക പങ്കുള്ളതായി അന്വേഷണ ഏജന്‍സി കരുതുന്ന യുഎഇ കോണ്‍സുലേറ്റിനും വിദേശത്തുള്ള പ്രതികള്‍ക്കുമെതിരായ അന്വേഷണം മുന്നോട്ടുപോകാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
വിദേശത്തുള്ള പ്രതികളെ കണ്ടെത്താനും യുഎഇ കോണ്‍സുലേറ്റിനെ പ്രതിചേര്‍ക്കാനുമുള്ള കേന്ദ്രാനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
ഗൂഢാലോചന പൂര്‍ണമായി പുറത്തുകൊണ്ടുവരാതെ തീവ്രവാദബന്ധം കണ്ടെത്താനാകില്ല. സ്വര്‍ണം അയച്ച ഫൈസല്‍ ഫരീദും റബിന്‍സും ഉള്‍പ്പെടെ ആറു പ്രതികള്‍ യുഎഇയിലാണ്. കേരളത്തില്‍ ഇതാദ്യമാണ് സ്വര്‍ണം അയച്ച ആളെ കസറ്റംസിന് കണ്ടത്താന്‍ കഴിഞ്ഞത് ആ കേസിലാണ് പ്രതിയെ നാട്ടില്‍ എത്തിക്കാന്‍ സാധിക്കാത്തത്.
ഹവാലസംഘത്തിന്റെയും ഭീകരവാദപ്രസ്ഥാനങ്ങളുടെയും കണ്ണികളായി പ്രവര്‍ത്തിച്ചത് ഇവരാണെന്ന് എന്‍ഐഎ കരുതുന്നു. ഇവരെ വിട്ടുകിട്ടാന്‍ കോടതിയുടെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസിനും അപേക്ഷിച്ചു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിസ്സഹകരണമാണ് കാരണം.
സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണ പുരോഗതിക്ക് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടത് ഒഴിച്ചുകൂടാനാകാത്തതാണെന്നും എന്‍ഐഎ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതിനുള്ള അനുമതിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. ഫൈസല്‍ ഫരീദ് ഉള്‍പ്പെടെയുള്ള പ്രതികളുടെ പാസ്പോര്‍ട്ട് റദ്ദാക്കാന്‍ അതിവേഗം നടപടിയെടുത്ത മന്ത്രാലയം മാസങ്ങള്‍ക്കുശേഷവും ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ല.
ഇന്ത്യിലെ തന്നെ വന്‍ സ്വര്‍ണറാക്കറ്റിന്റെ കളികളാവും ഇതിലൂടെ പുറത്തുവരിക. ഇത് തടയാന്‍ കേരളത്തിനു പുറത്തുള്ള വമ്പന്‍ ലോബികള്‍ നടത്തുന്ന നീക്കങ്ങളാണ് അന്വേഷണത്തിന് വിഘാതമാവുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....