കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ താന്‍ ഒതുക്കപ്പെടുന്നു എന്ന ചിന്തിയില്‍ മോന്‍സ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അകലുന്നു. സ്വന്തം സീറ്റ് സംരക്ഷിക്കാന്‍ തന്റെ നേതാവിനോട് വിടപറഞ്ഞാലോ എന്ന ആലോചനയിലാണ് ഈ വിശ്വസ്ഥന്‍.
എന്നും ജോസഫിനൊപ്പം നിന്ന നേതാവാണ് മോന്‍സ് ജോസഫ്. യുഡിഎഫിലേക്ക് വന്നപ്പോഴും ജോസഫിനൊപ്പം അടിയുറച്ചു നിന്നു. ഫ്രാന്‍സിസ് ജോര്‍ജ് ഇടയ്ക്ക് തെറ്റിപ്പിരിഞ്ഞ് ജനാധിപത്യ കേരളാ കോണ്‍ഗ്രസുണ്ടാക്കി. കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് വേണ്ടി മത്സരിച്ചു തോറ്റു. പക്ഷെ ഇപ്പോള്‍ തിരികെ എത്തിയപ്പോള്‍ പാര്‍ട്ടി ഒന്നടങ്കം പിടിച്ചെടുത്തിരിക്കുകയാണ് ഫ്രാന്‍സിസ് ജോര്‍ജ്.
ജോസഫിന് ഫ്രാന്‍സിസ് ജോര്‍ജിനോടും താല്‍പ്പര്യകുറവില്ല. മകനെ ഇടുക്കിയില്‍ കളത്തില്‍ ഇറക്കാന്‍ ആഗ്രഹിക്കുന്ന ജോസഫിന് ഫ്രാന്‍സിസ്‌ജോര്‍ജിന്റെ സഹായം വേണം.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് പ്രശ്നത്തില്‍ ഭിന്നമായ നിലപാട് മോന്‍സ് ജോസഫിനുണ്ടായിരുന്നു. വോട്ട് ചെയ്യേണ്ടതില്ലെന്നും ഭാവിയില്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങളും മോന്‍സ് മുന്‍കൂട്ടി കണ്ടിരുന്നു. ആറു വര്‍ഷത്തെ അയോഗ്യത വന്നാല്‍ കടുതുരുത്തി എന്നേന്നേക്കുമായി നഷ്ടമാകുമെന്ന് ജോസഫിനെ മോന്‍സ് അറിയിച്ചിരുന്നു ഇത് ജോയി എബ്രഹാം ഉള്‍പ്പടെയുള്ളവര്‍ തള്ളി.
തൊടുപുഴയില്‍ മകനെ പിന്‍ഗാമിയാക്കാനാണ് ജോസഫിന് താല്‍പ്പര്യം. അതുകൊണ്ട് തന്നെ വിപ്പ് വിവാദത്തില്‍ എല്ലാ അര്‍ത്ഥത്തിലും പെട്ടത് മോന്‍സ് മാത്രമാണ്. ഇതിന് പിന്നില്‍ ഫ്രാന്‍സിസ് ജോര്‍ജ് ചരടു വലിച്ചുവെന്ന് മോന്‍സ് കരുതുന്നു. ഇതോടെയാണ് ഫ്രാന്‍സിസ് ജോര്‍ജിനെതിരെ കരുനീക്കം മോന്‍സ് തുടങ്ങിയത്.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ് ലംഘനം പുലിവാലായാല്‍ മോന്‍സിനും ജോസഫിന് മത്സരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് കടുത്തുരുത്തി സീറ്റില്‍ സജി മഞ്ഞകടമ്പന്‍ അടക്കം നോട്ടമിട്ട് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് മോന്‍സ് ജോസഫ് തന്റെ സ്വന്തം ആളുകളെ കടുത്തുരുത്തിയില്‍ വിളിച്ചു കൂട്ടിതുടങ്ങി.
മണ്ഡലത്തിന് പുറത്ത് കാര്യമായി അനുചരന്‍മാര്‍ ഇല്ലാത്ത മോന്‍സിന് മറ്റ് മുതിര്‍ന്ന നേതാക്കള്‍ അംഗീകരിച്ചിരുന്നത് ജോസഫുമായുള്ള അടുപ്പം മൂലമായിരുന്നു. എന്നാല്‍ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്ജ് വന്നതോടെ ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ജോസഫ് ഗ്രൂപ്പുകാരും. തോമസ് ഉണ്ണിയാടന്‍ ജോണിനെല്ലൂര്‍,ജോയി എബ്രഹാം എന്നിവര്‍ ഇപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പമാണ്. മോന്‍സിന്റെ ഒറ്റയാന്‍ പോക്കിനിവേണ്ട എന്ന നിലപാടിലാണ് ഇക്കൂട്ടര്‍.
ജോസഫ്-മാണി വിഭാഗങ്ങള്‍ ഒറ്റപ്പാര്‍ട്ടിയായി കഴിഞ്ഞതവണ മത്സരിച്ചപ്പോള്‍ 15 സീറ്റാണു യുഡിഎഫ് നല്‍കിയത്. പിളര്‍ന്ന ഈ കക്ഷികള്‍ അതേ എണ്ണം സീറ്റ് വേണമെന്ന വാദം ജോസഫ് യുഡിഎഫിന് മുമ്പില്‍ വയ്ക്കും. ഇത് അംഗീകരിക്കില്ലെന്ന് ഉറപ്പാണ്. ഇതിനെ എങ്ങനെ മറികടക്കാം എന്നുള്ളതാണ് ജോസഫ് വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളുടെ ആലോചന. .
കോട്ടയത്ത് നിലവിലെ സീറ്റിന് പുറമെ കാഞ്ഞിരപ്പള്ളിയും പാലായും കിട്ടനാനുള്ള ശ്രമത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ് , ഇതിന് സഭയുടെ പിന്‍തുണ നേടി എടുത്തിട്ടുണ്ട്.
ജോണി നെല്ലൂര്‍, വിക്ടര്‍ തോമസ്, പ്രിന്‍സ് ലൂക്കോസ്, ജോസഫ് എം പുതുശ്ശേരി, സജി മഞ്ഞക്കടമ്പന്‍ എന്നിവര്‍ക്കെല്ലാം സീറ്റ് മോഹങ്ങള്‍ ഉള്ളവരാണ്. ഇവര്‍ ഇപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പമാണ്. ഇടക്കാലത്ത് മോന്‍സിനൊപ്പം നിന്നശേഷമാണ് ഉണ്ണിയാടന്‍ അടക്കം മറിഞ്ഞിരിക്കുന്നത്.
ചിഹ്ന പ്രശ്നത്തില്‍ ഹൈക്കൊടതിയില്‍ നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉള്ള കേസില്‍ ഉണ്ടായ സ്റ്റെ താല്‍ക്കാലിക വിജയം മാത്രമാണെന്നും മേല്‍കോടതിയില്‍ കേസ് തോല്‍ക്കുമെന്നും മോന്‍സ് ജോസഫ് തിരിച്ചറിയുന്നു. സ്പീക്കര്‍ക്കും ജോസ് പക്ഷത്തിന് അനുകൂലമായ നിയമോപദേശം ആണ് ലഭിച്ചിരിക്കുന്നത്. അയോഗ്യതയിലേക്കും അതുവഴി ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യത്തിലേക്കും മോന്‍സിനെ കൊണ്ട് ചെന്ന് എത്തിച്ചത് ഫ്രാന്‍സിസ് ജോര്‍ജിന്റേയും ജോയ് എബ്രഹാത്തിന്റെയും നീക്കമാണ് .
ഫ്രാന്‍സിസ് ജോര്‍ജ് പക്ഷത്തെ വക്കച്ചന്‍ മറ്റത്തിലിന്റെ വീട്ടില്‍ ജോസഫും ഏറ്റവും അടുത്ത അനുയായികളും കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. തന്നെ ഉള്‍പ്പെടുത്താതെ ഇത്തരമൊരു ഗ്രൂപ്പ് യോഗം ജോസഫ് വിളിച്ചു ചേര്‍ത്തതില്‍ മോന്‍സ് അതീവ ദുഃഖിതനാണ്.
പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടിയില്‍ മോന്‍സിന് വര്‍ക്കിങ്ങ് ചെയര്‍മാനാക്കികൊണ്ടുള്ള ഒരു ഫോര്‍മുല പി ജെ ജോസഫിനു മുന്നില്‍ വച്ചിട്ടുണ്ട്. ഫ്രാന്‍സിസ് ജോര്‍ജും , തോമസ് ഉണ്ണിയാടനും ഡപ്യൂട്ടി ചെയര്‍മാന്‍മാരാകും . ജോണി നെല്ലൂരാകും വൈസ് ചെയര്‍മാന്‍ . ജോയി എബ്രഹാം ഓഫീസ് ചാര്‍ജുള്ള ജനറല്‍ സെക്രട്ടറി. ഇത് ഉണ്ടായില്ലങ്കില്‍ മോന്‍സ് പുതിയ നിലപാടുകള്‍ സ്വീകരിക്കും. ഒരുപക്ഷെ ജോസ് കെ മാണിയുമായോ, പി സി ജോര്‍ജുമായോ ് ഒന്നിച്ചേക്കും എന്ന് വാര്‍ത്തകളുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....