വക്കീല്‍ നോട്ടീസുകൊണ്ട് കാര്യമില്ലന്ന് അഭിഭാഷകര്‍
വിവാദമായി മാറിയ
ഐ ഫോണ്‍ കേസില്‍ വക്കീല്‍ നോട്ടീസ് അയ്ക്കുമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ നീക്കം നിയമപജ്ഞായി നിലനില്‍ക്കില്ലന്നും. പറഞ്ഞ കാര്യങ്ങള്‍ക്കൊണ്ട് ആക്ഷേപത്തില്‍ നിന്ന് നിയമപരമായി ഒഴിയാന്‍ ആകുന്നില്ലന്നും നിയമവിദഗധര്‍ ചൂണ്ടിക്കാണിക്കുന്നു.
യു.എ. ഇ.കോണ്‍സുലേറ്റിന്റെ ദേശീയദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവിന് ഐ.ഫോണ്‍ നല്‍കിയെന്നായിരുന്നു വിവാദമായ വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതി കരാര്‍ കിട്ടിയ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.കോണ്‍സുലേറ്റിന്റെ ചടങ്ങില്‍ പങ്കെടുത്തെങ്കിലും മൊബൈല്‍ഫോണോ മറ്റുസമ്മാനമോ വാങ്ങിയിട്ടില്ലെന്ന് ചെന്നിത്തലയുടെ മറുപടി. ഫോണുകള്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് ഐ.ഇ.എം.ഐ. നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താന്‍ ഡി.ജി.പി.ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. അതുകൊണ്ടാണ് നിയമപരമായി നീങ്ങുന്നതെന്നും ചെന്നിത്തലയുടെ ഓഫീസ് പറയുന്നു.
യൂണിടാക് ഉടമ ഹൈക്കോടതിയിലാണ് സത്യവാങ്മൂലം നല്‍കിയത്. അത് ഒരാള്‍ക്കെതിരെ ആകുമ്പോള്‍ ആ വ്യക്തി സത്യവാങ്മൂലത്തിലെ പരാമര്‍ശം നീക്കാന്‍ അതേ കോടതിയില്‍ എതിര്‍ സത്യവാങ് മൂലം നല്‍കുകയാണ് വേണ്ടതെന്നാണ് ഹൈക്കോടതി അഭിഭാഷകര്‍ പറയുന്നത്.
അതല്ലെങ്കില്‍ നിരപരാധിത്വം തെളിയിക്കാന്‍ ആ കേസില്‍ കക്ഷി ചേരണം. അതല്ലാതെയുള്ള ഈ വക്കീല്‍ നോട്ടീസ് കണ്ണില്‍ പൊടിയിടല്‍ മാത്രമല്ലെ? കാരണം യൂണി ടാക് ഉടമ പരസ്യ പ്രതികരണമല്ല നടത്തിയത്. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതാണ്.
താന്‍ വാങ്ങിക്കൊടുത്ത 5 ഫോണില്‍ ഒരെണ്ണം താങ്കള്‍ക്ക് നല്‍കിയെന്നാണ് യൂണിടാക് ഉടമയുടെ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ താന്‍ ഐഫോണ്‍ വാങ്ങിയില്ലെന്നും യുഎഇ കോണ്‍സുലേറ്റ് സംഘടിപ്പിച്ച നറുക്കെടുപ്പില്‍ ജയിച്ചവര്‍ക്ക് കൊടുത്തതാണെന്നും പറയുന്നു. അതിന് തെളിവായി 4 ഫോണ്‍ കൊടുത്തതിന്റെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്.
ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നു യൂണി ടാക് ഉടമ പറഞ്ഞത് ശരിയാണ്. സ്വപ്നക്ക് ഫോണ്‍ കൊടുത്തിട്ടുണ്ട്. അതില്‍ നാലെണ്ണം ചെന്നിത്തല നറുക്കെടുപ്പ് മത്സരത്തില്‍ ജയിച്ചവര്‍ക്ക് കൊടുത്തിട്ടുമുണ്ട്. നാലെണ്ണത്തിന്റെ ചിത്രമല്ലേ താങ്കള്‍ പുറത്ത് വിട്ടത്? അപ്പോള്‍ അഞ്ചാമത്തെ ഫോണ്‍ എവിടെ പോയി? ആ ചടങ്ങില്‍ താനും പങ്കെടുത്തുവെന്നും യൂണിടാക് ഉടമ പറയുന്നു. അതായത് അദ്ദേഹത്തിന്റെ കോടതി രേഖയില്‍ അദ്ദേഹം സാക്ഷിയാണ്.
അതുമാത്രമല്ല ചെന്നിത്തലയ്ക്ക് വിനയാകുന്നത്. തന്റെ സ്റ്റാഫിന് ഒരു വാച്ച് മാത്രമേ കിട്ടിയിട്ടുള്ളൂവെന്നും കോടിയേരിയുടെ മുന്‍ സ്റ്റാഫിനും ഐ ഫോണ്‍ കിട്ടിയിട്ടുണ്ടെന്നും ചെന്നിത്തല പറയുന്നു. മറ്റൊരാള്‍ ചെയ്ത കുറ്റം ചൂണ്ടിക്കാട്ടി സ്വന്തം കുറ്റത്തെ ന്യായീകരിക്കുന്നത് കോടതിയില്‍ നിലനില്‍ക്കില്ല.
വാച്ച് കൈപ്പറ്റിയ സ്റ്റാഫ് പ്രതിമാസം സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ആളാണ്. അങ്ങിനെ ഒരാള്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് സമ്മാനം (പ്രോട്ടോകോള്‍ ലംഘിച്ചെന്നല്ല, ഒരു ഉപഹാരവും സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ) സ്വീകരിക്കുന്നത് കണ്ടിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല എന്നതിനും കോടതിയില്‍ വിശദീകരണം നല്‍കേണ്ടിവരും.
ഇതിനേക്കാള്‍ പ്രധാനം ദുബൈയില്‍ പോയപ്പോള്‍ തനിക്കും ഭാര്യക്കും ഓരോ ഐഫോണ്‍ സ്വന്തം കാശ് കൊടുത്ത് വാങ്ങിയതാണെന്ന്. അങ്ങിനെയെങ്കില്‍ അത്രയും വിദേശ കറന്‍സി എവിടുന്ന് കിട്ടി? ഇന്ത്യന്‍ രൂപ കൈമാറ്റം ചെയ്താണൊ? ഇനി ബാങ്ക് കാര്‍ഡ് ഉപയോഗിച്ചതാണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ , ഫോണ്‍ കൊണ്ടുവരാന്‍ നിയമാനുസൃത തീരുവ അടച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും കോടതിയിലേക്ക് വലിച്ചിഴയ്ക്കപ്പെടും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....