News Beyond Headlines

29 Friday
November

ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രളയഫണ്ട് തട്ടിപ്പ്

ഇടുക്കി കൊന്നത്തടി പഞ്ചായത്തിലെ പ്രളയഫണ്ട് തട്ടിപ്പില്‍ കൂടുതല്‍ നടപടികളുമായി കലക്ടര്‍ എച്ച് ദിനേശന്‍. സര്‍ക്കാര്‍ പണം തട്ടിയെടുത്ത നാല് യുഡിഎഫ് നേതാക്കള്‍ നവംബര്‍ 30നകം പണം തിരിച്ചടയ്ക്കണമെന്ന് ജില്ലാഭരണം നോട്ടീസ് നല്‍കി.
മുന്‍ പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് നേതാവുമായ മേഴ്‌സി ജോസഫ് മ്ലാക്കുഴി നടത്തിയ ആറുലക്ഷം രൂപയുടെ തട്ടിപ്പ് ആദ്യഘട്ട അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഭര്‍ത്താവിന്റെ പേരില്‍ പട്ടയസ്ഥലം ഉണ്ടെന്ന വിവരം മറച്ചുവച്ച് ഭൂമി നഷ്ടപ്പെട്ടതായി വ്യാജരേഖയുണ്ടാക്കിയാണ് ഇവര്‍ തുക തട്ടിയെടുത്തത്. മേഴ്‌സി ജോസഫ് കഴിഞ്ഞദിവസം ആറുലക്ഷം രൂപ തിരിച്ചടച്ചിരുന്നു.

ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേലാണ് ഇപ്പോഴത്തെ നടപടി.
കൊന്നത്തടി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ വിജയന്റെ ഭര്‍ത്താവ് വിജയന്‍ താളനാനിയില്‍ 65,000 രൂപയും നിലവില്‍ പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ മുരളി നെല്ലിക്കുന്നുംപുറത്ത് ഭാര്യ സോമവല്ലിയുടെ പേരില്‍ സ്വന്തമാക്കിയ 1,90,000 രൂപ, യൂത്ത് കോണ്‍ഗ്രസ് നേതാവായ ബിജു അഗസ്റ്റ്യന്‍ നാടിക്കുന്നേല്‍ 1,25,000 രൂപയും പാറത്തോട് സ്വദേശിയായ കോണ്‍ഗ്രസ് നേതാവ് സജി മുട്ടത്തുകുന്നേല്‍ 65,000 രൂപയും തിരിച്ചടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രളയതട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം റവന്യു വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കൊന്നത്തടി പഞ്ചായത്തിലെ ഭരണസ്വാധീനം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇതിന് കൂട്ടുനിന്ന വില്ലേജ് ഓഫീസര്‍ക്കും മറ്റ് റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്നും കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജനകീയ കൂട്ടായ്മ.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....