ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന്റെ (എം) രാഷ്ട്രീയ നിലപാട് പ്രഖ്യാപനം പാര്‍ട്ടി ജന്മദിനമായ ഒന്‍പതിനോട് അനുബന്ധിച്ച ഉണ്ടായേക്കും. എല്‍ഡിഎഫുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം തുറന്നു പ്രഖ്യാപിക്കാനാണു സാധ്യത.
തദ്ദേശ ഭരണ തിരഞ്ഞെടുപ്പു തയാറെടുപ്പുകളുമായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ മുന്നോട്ടു പോകുന്നതിനാല്‍ രാഷ്ട്രീയ നിലപാട് അനിശ്ചിതമായി നീട്ടാനാവില്ല. നിയമസഭാ സീറ്റുകളടക്കമുളളവയുടെ കാര്യത്തില്‍ മുന്‍കൂട്ടി ധാരണയായി നീങ്ങണമെന്ന ആഗ്രഹമാണു പാര്‍ട്ടിക്ക്.
തദ്ദേശ ഭരണ വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ആറിനു പൂര്‍ത്തിയാകുന്നതു കണക്കിലെടുത്തു സിപിഎമ്മുമായി ജില്ലകളില്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞതവണ മത്സരിച്ചതും ഇനി മത്സരിക്കാന്‍ ആഗ്രഹിക്കുന്നതുമായ സീറ്റുകളുടെ പട്ടിക കൈമാറി. എന്നാല്‍ നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല.
ഡല്‍ഹിയില്‍ ഇടതു പാര്‍ട്ടികള്‍ക്കൊപ്പം കര്‍ഷക സമരത്തില്‍ പങ്കെടുത്തു യുപിഎയില്‍ നിന്ന് അകലുകയാണെന്നു ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെത്തി പ്രഖ്യാപനങ്ങളിലേക്കു കടക്കുമെന്നു വന്നപ്പോഴാണു സി.എഫ്.തോമസിന്റ വിയോഗം. വരുന്നയാഴ്ച ചില നിര്‍ണായക നീക്കങ്ങളുണ്ടായേക്കും.
കേരള കോണ്‍ഗ്രസ്(എം)നെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി എടുക്കണമെന്നാണു സിപിഎം സിപിഐക്ക് ആഗ്രഹം. തദ്ദേശ ഭരണ തിരഞ്ഞെടുപ്പു വേളയില്‍ എല്‍ഡിഎഫിലെടുക്കാതെ, പുറത്തുനിര്‍ത്തി സഹകരിപ്പിക്കാമെന്ന അഭിപ്രായവും രണ്ടു പാര്‍ട്ടിയിലുമുണ്ട്. , ഘടകകക്ഷി പരിഗണന തന്നെ ആദ്യം വേണമെന്ന ആവശ്യത്തിലാണു കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മായുടെ നിലപാട്.
മുന്‍ എംഎല്‍എ ജോസഫ് എം.പുതുശേരിയും മറ്റും പാര്‍ട്ടി വിട്ടു ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായതോടെ അനിശ്ചിതത്വം ഇനി നീട്ടരുതെന്ന അഭിപ്രായം കേരള കോണ്‍ഗ്രസ്(എം)ന്റെ പല തലങ്ങളിലുമുണ്ട്.
ജോസ് കെ. മാണി എംപി നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന് രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിനെതിരെ പി.ജെ. ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി ഹൈക്കോടതി എട്ടിനു പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവ് 10 വരെ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇരുകൂട്ടരോടും സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനിടെ പുതിയ പാര്‍ട്ടി രൂപീകരണ നീക്കവും പഴയ ജോസഫ് ഗ്രൂപ്പുകാര്‍ തുടങ്ങിയിട്ടുണ്ട്. മോന്‍സ് ജോസഫാണ് ഇതിന്റെ ചുക്കാന്‍ പിടിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....