തദ്ദേശഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയായി. പട്ടിക 15നകം രാഷ്ട്രീയ പാര്‍ടികള്‍ക്ക് നല്‍കും. അന്തിമമായി പേര് ചേര്‍ക്കാനും പരാതി ഉന്നയിക്കാനും തെരഞ്ഞെടുപ്പിന് മുമ്പ് ഒരവസരംകൂടി ലഭിക്കും. പട്ടികയില്‍ 2,71,20,823 പേരാണുള്ളത്. (സ്ത്രീകള്‍ 1,41,94,775, പുരുഷന്മാര്‍ 1,29,25,766 , ട്രാന്‍സ്‌ജെന്‍ഡര്‍ 282).
ആഗസ്ത് 12ലെ കരട് പട്ടികയില്‍ ആകെ 2.62 കോടി വോട്ടര്‍മാര്‍ ഉണ്ടായിരുന്നു
941 ഗ്രാമപഞ്ചായത്ത് (15,962 വാര്‍ഡ്), 152 ബ്ലോക്ക് പഞ്ചായത്ത് (2,080 വാര്‍ഡ്), 14 ജില്ലാപഞ്ചായത്ത് (331 വാര്‍ഡ്), 86 മുനിസിപ്പാലിറ്റി (3,078 വാര്‍ഡ്), ആറ് കോര്‍പറേഷന്‍ (414 വാര്‍ഡ്) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 11ന് ഭരണസമിതികളുടെ കാലാവധി തീരുന്നതിനാല്‍ ഒക്ടോബര്‍ അവസാനം തെരഞ്ഞെടുപ്പ് നടത്തേണ്ടതാണ്. കോവിഡിന്റെ സഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുള്ള അഭ്യര്‍ഥ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചിട്ടുണ്ട്.
ആവശ്യമെങ്കില്‍ പുതിയ പോളിങ് സ്റ്റേഷന്‍
കോവിഡ് സാഹചര്യത്തില്‍ അന്തിമപട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം പരിശോധിച്ച് ആവശ്യമെങ്കില്‍ പുതിയ പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. വോട്ടര്‍മാരുടെ സൗകര്യത്തിനാണിത്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും വോട്ടെടുപ്പ്. പഞ്ചായത്തുകളില്‍ പരമാവധി 1200 വോട്ടര്‍മാരെയും മുനിസിപ്പാലിറ്റിയില്‍ 1500 വോട്ടര്‍മാരെയും ഉള്‍പ്പെടുത്തി പോളിങ് സ്റ്റേഷനുകള്‍ പുനഃക്രമീകരിക്കും. ത്രിതല പഞ്ചായത്തുകള്‍ക്കായി 29,210 ഉം മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും 5,213 ഉം പോളിങ് സ്റ്റേഷനാണ് ഇപ്പോഴുള്ളത്. ഇവിടം സന്ദര്‍ശിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ തദ്ദേശ സെക്രട്ടറിമാരോട് നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോളിങ് സ്റ്റേഷന്‍ പുനഃക്രമീകരണം.
പുതിയത് സ്ഥാപിക്കുകയോ നിലവിലുള്ളവ മാറ്റുകയോ ചെയ്യേണ്ടി വന്നാല്‍ ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയപാര്‍ടി പ്രതിനിധികളുടെ യോഗം വിളിക്കും. നിലവിലുള്ള പോളിങ് സ്റ്റേഷന്‍ പറ്റുന്നില്ലെങ്കില്‍ 500 മീറ്റര്‍ ചുറ്റളവില്‍ പുതിയ കേന്ദ്രം കണ്ടെത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....