സ്വപ്‌നയുടെ സ്‌പോണ്‍സറെ തേടി സി ബി ഐ
ലൈഫ് മിഷന്‍ കേസില്‍ സി ബി ഐ അന്വേഷണം മുന്നോട്ടു നീങ്ങുമ്പോള്‍ യു എ ഇ കോണ്‍സിലേറ്റ് കേന്ദ്രീകരിച്ച് സി ബി ഐ അന്വേഷണം നീങ്ങുമ്പോള്‍ തെളിയുന്നത് സ്വപ്‌നയുടെ സ്്‌പോണ്‍സറുടെ ബന്ധങ്ങള്‍.
കേരള സര്‍ക്കാരിന്റെ കരാറിനേക്കാള്‍ സര്‍ക്കാര്‍ കൊടുത്ത ഭൂമിയില്‍ യു എ ഇ കോണ്‍സുലേറ്റ് നിര്‍മ്മിക്കുന്ന വമ്പന്‍ കെട്ടിട സമുച്ചയത്തിനായിട്ടാണ് കമ്മീഷന്‍ കൂട്ടിനല്‍കിയതെന്ന് കരാറുകാരന്‍ സി ബി ഐക്ക് മൊഴി നല്‍കിയതോടെയാണ് ,ഇയാളെ തിരയുന്നത്.
കേരളത്തിലെ യു എ ഇ കോണ്‍സിലേറ്റിലേക്ക് സ്വപ്‌ന സുരേഷിനെ
എത്തിച്ച പ്രധാനിയാര് എന്നുള്ളതാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. സംസ്ഥാനത്തെ ചില മന്ത്രി പുത്രന്‍മാരുമായുള്ള പരിചയങ്ങള്‍ എല്ലാം ഇവിടെ എത്തിച്ചതിനുശേഷം ഉണ്ടാക്കിയെടുത്ത സൗഹൃദമാണെന്ന് അന്വേഷണ സംഘം കണ്ടത്തിയിട്ടുണ്ട്.
പക്ഷെ തന്ത്രപ്രാധാനമായ പദവിയില്‍ ഇവരെ നിയമിക്കാന്‍ വേണ്ട നടപടി എടുത്ത ആളെയാണ് ഇപ്പോള്‍ സി ബി ഐ തേടുന്നത്.
ഇത് സംസ്ഥാന സര്‍ക്കാരിലെ ആരും അല്ല എന്ന നിഗമനത്തിലാണ് നിലവില്‍ സി ബി ഐ , യു എ ഇ കോണ്‍സിലേറ്റില്‍ നിന്ന് കേരള സര്‍ക്കാരിന്റെ കരാര്‍ ജോലിയിലേക്ക് എത്താന്‍ കാരണമായതും ഇതേ ഉന്നതനുമായുള്ള ബന്ധുതയാണ് എന്ന് സൂചനകളുണ്ട്. സ്വപ്‌നയും ശിവശങ്കരും തമ്മില്‍ ബന്ധുതയുണ്ടെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. ഇവര്‍ക്ക് രണ്ടു പേര്‍ക്കും പൊതുവായുള്ള സൗഹൃദമോ, ബന്ധുതയോ മറ്റേതെങ്കിലും പ്രധാനിയുമായി ഉണ്ടോ എന്നുള്ളതാണ് ഇപ്പോഴത്തെ പരിശോധന.
സ്വപ്‌നയുടെ നിയമനവുമായി ബന്ധപ്പെട്ട് ശവശങ്കരനില്‍ നിന്ന് മൊഴി എടുത്തേക്കും.
ഇതിനിടെ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ലൈഫ് മിഷനോട് രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് സിബിഐ നോട്ടിസ് നല്‍കി. ഒക്ടോബര്‍ അഞ്ചിന് ഉദ്യോഗസ്ഥര്‍ മുഖേന കൊച്ചി ഓഫീസില്‍ രേഖകള്‍ ഹാജരാകാനാണ് ലൈഫ് മിഷന്‍ സിഇഒക്ക് നിര്‍ദേശം.
ഭവനപദ്ധതിയില്‍ ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡില്‍നിന്നും വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസില്‍നിന്നും സിബിഐ മൊഴിയെടുത്തു. ചൊവ്വാഴ്ച സിബിഐ കൊച്ചി ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. ഭവനസമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ട ഫയലുകളും ഹാജരാക്കി. തിങ്കളാഴ്ച സിബിഐ സംഘം നഗരസഭയിലെത്തി ഭവനനിര്‍മാണ രേഖകള്‍ പരിശോധിച്ചിരുന്നു. രേഖകളിലെ വിവരങ്ങളെക്കുറിച്ചാണ് സിബിഐ ഇവരോട് ചോദിച്ചത്.
20 കോടി രൂപയുടെ നിര്‍മാണ കരാര്‍ നേടിക്കൊടുത്തതിനു നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനും കൂട്ടാളികള്‍ക്കും കമ്മിഷനായി 20 കോടി രൂപയുടെ 22 ശതമാനത്തില്‍ അധികം വരുന്ന 4.5 കോടി രൂപ കമ്മിഷന്‍ നല്‍കിയെന്ന വാദത്തിലെ അവിശ്വസനീയത എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അവലോകന യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വടക്കാഞ്ചേരി പദ്ധതിക്കു പുറമേ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന നിര്‍മാണ കരാറുകള്‍ക്കുള്ള കമ്മിഷന്‍ അടക്കം യൂണിടാക് മുന്‍കൂട്ടി നല്‍കിയെന്നായിരുന്നു ഇതിനു ലഭിച്ച വിശദീകരണം. ഇത് ശരിയെന്ന് കണ്ടത്തിയായിട്ടാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.