News Beyond Headlines

29 Friday
November

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട , വേണ്ടിവന്നാല്‍ കേരളം അടച്ചിടും

സംസ്ഥാനത്ത് വരുംദിനങ്ങളില്‍ കൂടുതല്‍ കോവിഡ് രോഗികളുണ്ടാകുമെന്ന് മന്ത്രി കെ കെ ശൈലജ. വലിയ പോരാട്ടം നടത്തേണ്ട നാളുകളാണ് വരാനിരിക്കുന്നത്. ചില രാജ്യങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗമാണ്. പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിക്കുംവരെ കോവിഡ് നിലയ്ക്കില്ല. എന്നാലും നിരാശപ്പെടേണ്ട സ്ഥിതിയില്ല. ലോക്ഡൗണ്‍ ദിനങ്ങളില്‍ കേരളം നന്നായി ഒരുങ്ങി. ആവശ്യത്തിന് കിടക്കയും വെന്റിലേറ്ററും ഒഴിവുണ്ട്. അടുത്ത മാസംവരെ ആവശ്യമുള്ള ആരോഗ്യപ്രവര്‍ത്തകരെയും പരിശീലിപ്പിച്ചു. എന്നാല്‍ ദിവസവും വലിയ കുതിച്ചുചാട്ടമുണ്ടായാല്‍ ഇതെല്ലാം മാറും. ഇപ്പോള്‍ പകര്‍ച്ചാനിരക്ക് 12 ശതമാനമായി ഉയര്‍ന്നു. ഓണത്തിന് ഇളവ് നല്‍കിയത് രോഗം വര്‍ധിപ്പിച്ചു. സമരങ്ങള്‍ ഗ്രാഫ് വീണ്ടും ഉയര്‍ത്തി. ഇനിയുള്ള ദിനങ്ങള്‍ നിര്‍ണായകമാണ്. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ രണ്ടുമാസത്തിനുള്ളില്‍ കോവിഡിനെ നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ വേണ്ടെന്നാണു പൊതുനിലപാടെങ്കിലും കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളില്‍ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ 14 ദിവസത്തേക്കു നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെക്കാള്‍ 4286 സാംപിള്‍ കുറവാണ് ഇന്നലെ പരിശോധിച്ചത്. എന്നിട്ടും 439 കേസുകള്‍ കൂടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.6 % ആയി. പരിശോധിക്കുന്ന 7 പേരിലൊരാള്‍ വീതം പോസിറ്റീവ് ആകുന്നു. 3 ജില്ലകളില്‍ കേസുകള്‍ 900 കടന്നു; കോഴിക്കോട് 956. എറണാകുളം 924, മലപ്പുറം 915. മറ്റു ജില്ലകളിലും സ്ഥിതി ഗുരുതരം; തിരുവനന്തപുരം 853, കൊല്ലം 690, തൃശൂര്‍ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂര്‍ 332, പത്തനംതിട്ട 263, കാസര്‍കോട് 252, വയനാട് 172, ഇടുക്കി 125. ഇന്നലെ 21 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ മരണം 677. സ്ഥിതി നിയന്ത്രണാതീതമായാല്‍ എല്ലാം പൂട്ടിയിടേണ്ടിവരുമെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ വ്യാപന സാധ്യതയുണ്ട്. കോവിഡിന്റെ രണ്ടാം വ്യാപനമാണിത്. മരണനിരക്ക് ഉയരാന്‍ കാരണമാകുന്ന ജീവിതശൈലീ രോഗങ്ങളും ഇവിടെ കൂടുതലാണ്. ചെറുപ്പക്കാര്‍ക്കു കോവിഡ് വരില്ലെന്നതു മിഥ്യാധാരണയാണ്. കേരളത്തിലെ കോവിഡ് ബാധിതരില്‍ 28 % ചെറുപ്പക്കാരാണെന്നും മന്ത്രി പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....