കേരളത്തിലെ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളെ നിയമസഭയിലേക്ക് താമരചിഹ്‌നത്തില്‍ മത്‌സരിപ്പിക്കാനുള്ള കരുക്കള്‍ നീക്കി ബിജെപി . പാര്‍ട്ടിക്കുള്ളിലെ തമ്മിലടികളില്‍ മനം മടുത്ത് നില്‍ക്കുന്ന രണ്ടാം നിരയിലെപ്രധാന നേതാക്കളെയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇടുക്കി, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ചിലരുമായി ചര്‍ച്ച തന്നെ നടത്തി. എ പി അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും ദേശീയ നേതൃത്വത്തില്‍ കാര്യമായി പ്രതിഷ്ഠിച്ചതുവഴി ബിജെപി ലക്ഷ്യമിടുന്നത് ചാഞ്ചാടുന്ന കേരളത്തിലെ കോണ്‍ഗ്രസുകാരെയാണ്. മധ്യകേരളത്തില്‍ ഇതിന് ചുക്കാന്‍ പിടിക്കുന്നത് ഒരു ബിഷപ്പാണ്. വടക്കനെയും അബ്ദുള്ളക്കുട്ടിയെയും ഇടനിലക്കാരാക്കി കോണ്‍ഗ്രസിലെ ചില മധ്യനിര നേതാക്കളെ എത്തിക്കാനുള്ള തന്ത്രമാണ് ബിജെപിക്കുള്ളത്. അടിത്തട്ടില്‍ ഒരു സ്വാധീനവുമില്ലാത്ത രണ്ടുപേര്‍ക്ക് പ്രമുഖ പദവി നല്‍കി ബിജെപി ലക്ഷ്യമിടുന്നത് ചില വന്‍സ്രാവുകളെയാണെന്നാണ് സൂചന. മുന്‍മന്ത്രിയടക്കമുള്ളവരെ നോട്ടമിട്ടാണീ നീക്കം. പി എസ് ശ്രീധരന്‍പിള്ള സംസ്ഥാന പ്രസിഡന്റായിരിക്കേ ഇതിനായുള്ള ചര്‍ച്ച ഏറെ മുന്നേറിയിരുന്നു. കെപിസിസി നിര്‍വാഹകസമിതി അംഗം ജി രാമന്‍നായര്‍, വനിതാ കമീഷന്‍ അംഗമായിരുന്ന ഡോ. ജെ പ്രമീളാദേവി എന്നിവരെ ബിജെപിയിലെത്തിച്ചതിന് പിന്നാലെയായിരുന്നു ഇത്. പാര്‍ലമെന്റംഗമായ മുന്‍ മന്ത്രി, പ്രമുഖ സഹകാരി എന്നിവരായിരുന്നു അന്ന് ചര്‍ച്ചയില്‍. കോണ്‍ഗ്രസിന്റെ സാംസ്‌കാരിക നായകനും പിഎസ്സി ചെയര്‍മാനുമായിരുന്ന ഡോ. കെ എസ് രാധാകൃഷ്ണനെ സ്വീകരിച്ചത് ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയായിരുന്നു. ഇവരടക്കമുള്ള പ്രമുഖര്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് വരുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശ്വാസം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....