News Beyond Headlines

27 Wednesday
November

ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിക്കും; കാനം രാജേന്ദ്രന്‍

സമീപകാല വിവാദങ്ങളുടെ ഭാഗമായി അല്‍പ്പം മങ്ങല്‍ ഏറ്റിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് തിരിച്ചുവരാനുള്ള സഹാചര്യമാണ് നിലനില്‍ക്കുന്നതെന്ന് സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ എന്‍ഐഎ വന്നിട്ട് 80 ദിവസം കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിനെതിരെ അത്യാവശ്യം പ്രചാരണം നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയല്ലാതെ സ്വര്‍ണം അയച്ചവരെക്കുറിച്ചോ കോണ്‍സുലേറ്റിന് അതിലുള്ള പങ്കോ അന്വേഷിച്ചോ? കേന്ദ്ര ഏജന്‍സികളെക്കൊണ്ട് കേരളസര്‍ക്കാരിനെ പുകമറയില്‍ നിര്‍ത്തുകയാണ്. രാജ്യത്തു പലയിടത്തും അവരെ ഉപയോഗിച്ചു സര്‍ക്കാരുകളെ അട്ടിമറിക്കുന്നത് അനുഭവിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ നേതാവായിട്ടും രമേശ് ചെന്നിത്തല ഈ ഏജന്‍സികള്‍ക്കു പരവതാനി വിരിക്കുകയാണ്. കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനു ശബ്ദിക്കാന്‍ പരിമിതിയുണ്ട്. പക്ഷേ, രാഷ്ട്രീയകക്ഷികള്‍ക്ക് അവരുടെ രാഷ്ട്രീയ നിലപാടു പറയാന്‍ ഒരു മടിയും കാണിക്കേണ്ടതില്ല. സിപിഎമ്മിന്റെ പ്രമേയം വന്നല്ലോ. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള പ്രചാരണത്തിനു കൂടിയാണ് ഇടതുമുന്നണി 29ലെ സമരത്തോടെ തുടക്കം കുറിക്കുന്നത്. പ്രതിരോധമല്ല, പ്രത്യാക്രമണമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....