News Beyond Headlines

30 Saturday
November

ബിജെപിയിലെ വിഭാഗീയത ആര്‍എസ്എസ് നേതൃത്വത്തിന് പി.കെ. കൃഷ്ണദാസ് പക്ഷം പരാതി നല്‍കി.

പാലക്കാട്: പാര്‍ട്ടി പുനഃസംഘടനയില്‍ സംസ്ഥാന ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്ത്. ആര്‍എസ്എസ് നേതൃത്വത്തിന് പി.കെ. കൃഷ്ണദാസ് പക്ഷം പരാതി നല്‍കി. സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനും വി മുരളീധരനുമെതിരെയാണ് പരാതി. ഇരുവരും കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. കേരളത്തിലെ പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളുന്ന പട്ടികയല്ല ഇത്. പ്രവര്‍ത്തകരെ ദുഃഖിപ്പിക്കുന്ന പട്ടികയാണ്. കുമ്മനത്തെ കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ ഉള്‍പ്പെടുത്താന്‍ ആര്‍എസ്എസ് ഇടപെടല്‍ നടത്തണമെന്നാണ് ഇവരുടെ പക്ഷം. തത്കാലം അതൃപ്തി പരസ്യമായി പ്രകടിപ്പിക്കണ്ട എന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ തീരുമാനം.കഴിഞ്ഞ ദിവസമാണ് ബിജെപി നേതൃത്വം പുനഃസംഘടിപ്പിച്ചത്. എ. പി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്കാണ് തെരഞ്ഞെടുത്തത്. ടോം വടക്കന്‍ ദേശീയ വക്താവാകും. ഡല്‍ഹിയില്‍ നിന്നുള്ള അരവിന്ദ് മോനോന്‍ ദേശീയ സെക്രട്ടറിയായും പട്ടികയില്‍ ഇടംനേടി. അഹമ്മദാബാദില്‍ നിന്നുള്ള രാജീവ് ചന്ദ്രശേഖറും പാര്‍ട്ടി ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ള തേജസ്വി സൂര്യയെ യുവമോര്‍ച്ച ദേശീയ പ്രസിഡന്റായും തെരഞ്ഞെടുത്തു.പാര്‍ട്ടി ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനം രാജശേഖരന്‍ എത്തുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി എ പി അബ്ദുള്ളക്കുട്ടി പട്ടികയില്‍ ഇടംപിടിക്കുകയായിരുന്നു. കേരളത്തില്‍ ബിജെപി നേതൃത്വത്തിന്റെ ഭാഗമായുള്ള ആരും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമായി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....