News Beyond Headlines

29 Friday
November

കേരളത്തില്‍ 140 പേര്‍ എന്‍ ഐ എ നിരീക്ഷണത്തില്‍

എന്‍ ഐ എ പിടിയിലായ ഭീകരര്‍ക്കു കേരളത്തില്‍നിന്നും സഹായം ലഭിച്ചിരുന്നതായി സംശയം ബലപ്പെടുന്നു. ആദ്യമായിട്ടാണ് അല്‍ ഖ്വയ്ദ തീവ്രവാദികളെ കേരളത്തില്‍നിന്നും എന്‍ഐഎ അറസ്റ്റു ചെയ്യുന്നത്. ഇവര്‍ക്കു സഹായം നല്‍കിയിരുന്ന മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള കൂടുതല്‍ പേര്‍ക്കായി എന്‍ഐഎ വലവിരിച്ചു കഴിഞ്ഞു. മിലിട്ടറി ഇന്റലിജന്‍സും ഐബിയും എന്‍ഐഎയും തീവ്രവാദ വേരുകള്‍ അറുത്തു കളയാനുള്ള നീക്കം ശക്തമാക്കുകയാണ്. തൊഴിലാളികളായി വര്‍ഷങ്ങള്‍ ദക്ഷിണേന്ത്യിലെ പല ഭാഗങ്ങളില്‍ താമസിച്ചു ഭീകരപ്രവര്‍ത്തനത്തിനു കളമൊരുക്കുന്ന രീതിയായിരുന്നു സംഘം തയാറാക്കിയിരുന്നത്. ഇവിടേയ്ക്ക് എത്തിയിട്ട് വര്‍ഷങ്ങള്‍ ആയെന്നതും സ്‌ഫോടനത്തിനുള്ള ആസൂത്രണങ്ങളും മറ്റും നടത്തണമെങ്കില്‍ പ്രാദേശിക സഹായങ്ങള്‍ ലഭിച്ചിരിക്കാം എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ നിഗമനം. കൂടുതല്‍ പേരെ ഇവര്‍ കേരളത്തില്‍നിന്ന് അല്‍ ഖ്വയ്ദ റിക്രൂട്ട് ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സംശയാസ്പദമായ സൈബര്‍ ബന്ധങ്ങളുള്ള 140 പേര്‍ ഇവരുടെ നിരീക്ഷണത്തിലാണ്. സംഘത്തലവനായ മുര്‍ഷിദ് ഹസന്‍ അല്‍ ഖ്വയ്ദ പാക് കമാന്‍ഡറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി കണ്ടെത്തിരിക്കുന്നത്. പാക്കിസ്ഥാനിലുള്ള ഇവരുടെ കമാന്‍ഡര്‍ ഉറപ്പുനല്‍കിയിരുന്ന ആയുധങ്ങള്‍ക്കായി ജമ്മു കശ്മീര്‍, ഡല്‍ഹി എന്നിവിടങ്ങളിലേക്കു യാത്ര ഒരുങ്ങാന്‍ തയാറെടുക്കുമ്പോഴാണ് അറസ്റ്റുണ്ടാകുന്നത്. രാജ്യത്ത് വിവിധ ഇടങ്ങളിലായി വലിയതോതില്‍ ചാവേര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീകരാക്രമണങ്ങള്‍ക്ക് അല്‍ ഖ്വയ്ദ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. വാട്‌സ് ആപ്പ് വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നതെന്നും എന്‍ഐഎ പറയുന്നു. കേരളത്തില്‍ നിന്ന് അറസ്റ്റിലായ മുര്‍ഷിദ് ഹസന്‍ പശ്ചിമ ബംഗാളില്‍ തീവ്രചിന്താഗതിക്കാരായവരുടെ ഇടയില്‍ സാമാന്യം അറിയപ്പെടുന്ന ആളാണ്. സമൂഹമാധ്യമങ്ങളില്‍ വിദ്വേഷകരമായ പോസ്റ്റുകള്‍ ഇട്ടിരുന്നു ഇയാള്‍. ഇയാളാണ് ഇന്ത്യയിലെ സംഘത്തെ ഏകോപിപ്പിക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തിരുന്നത്. ഹസനാണ് പാക്കിസ്ഥാനിലെ അല്‍ ഖ്വയ്ദ കമാന്‍ഡറുമായി ബന്ധപ്പെട്ടിരുന്നത്. കശ്മീരിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും ആയുധങ്ങള്‍ എത്തിക്കാമെന്ന് ഇയാള്‍ ഹസന് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അറസ്റ്റിലായ ഭീകരരില്‍ ചിലര്‍ നാടന്‍ തോക്കുകളും നിര്‍മിച്ചിരുന്നു. ഐക്യരാഷ്ട്രസഭയും കേന്ദ്രസര്‍ക്കാരും അമേരിക്കന്‍ ചാരസംഘടനകളുമെല്ലാം കേരളം, കര്‍ണാടകം എന്നിവിടങ്ങളിലെ ഐഎസ് തീവ്രസാന്നിധ്യക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഭീകരരുടെ സ്ലീപ്പര്‍സെല്ലുകള്‍ക്കു കേരളം സുരക്ഷിത താവളമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നിലുള്ള റിപ്പോര്‍ട്ട്. ഭീകരുടെ രഹസ്യ ഇടപാടുകള്‍ കണ്ടെത്താന്‍ വിദേശ ഏജന്‍സികളുമായി ചേര്‍ന്നു എന്‍ഐഎയും ഐബിയും ഓപ്പറേഷന്‍ ചക്രവ്യൂഹ എന്ന നിരീക്ഷണസംവിധാനം ഒരുക്കിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ ഡേറ്റാ വിശകലനം ചെയ്ത് ഭീകരസാന്നിധ്യം കണ്ടെത്തുന്ന സോഫ്റ്റ്വെയറുണ്ട്. സന്ദേശങ്ങള്‍ ഡീ കോഡ് ചെയ്യാനും ഉറവിടം കണ്ടെത്താനും കഴിയും. ഇവരെ നിരീക്ഷിച്ച് പ്രശ്‌നക്കാരാണെന്ന് കണ്ടാല്‍ അറസ്റ്റുചെയ്യും. കാശ്മീര്‍ തീവ്രവാദികളെ കണ്ടെത്തിയതും ഇപ്പോള്‍ കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും ഒമ്പതു തീവ്രവാദികളെ പിടികൂടിയതും ഈ മാര്‍ഗത്തിലൂടെയാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....