News Beyond Headlines

28 Thursday
November

കർഷകർക്കു പെൻഷൻ ബോർഡ് രൂപീകരിക്കുന്നു

∙  കേരള കർഷക ക്ഷേമ ബോർഡിൽ അംഗമായി  5 വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുന്നവർക്ക് 60 വയസ്സു തികയുമ്പോൾ പെൻഷൻ നൽകും. ബോർഡ് സംബന്ധിച്ച കരടു ചട്ടങ്ങൾ തയാറായി. അംശദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിലാകും പെൻഷൻ കണക്കാക്കുക. പെൻഷൻ തുക സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കുകയാണ്. 18 മുതൽ 55 വരെയാണ്  അംഗത്വത്തിനു പ്രായപരിധി. 3 വർഷംവരെ കൃഷി ചെയ്തവർക്ക്  അംഗമാകാം. കൃഷി അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തും. മൃഗസംരക്ഷണം, മത്സ്യകൃഷി മേഖലയിലുള്ളവരെയും അംഗങ്ങളാക്കും. അംഗമാകാൻ 100 രൂപ അടയ്ക്കണം. അംശദായമായി മിനിമം 100 രൂപയാണ് അടയ്ക്കേണ്ടത്. സർക്കാർ വിഹിതമായി 250 രൂപ അടയ്ക്കും. ബോർഡിൽ അംഗമാകുന്നവർക്ക് 8 ആനുകൂല്യങ്ങളാണു ലഭിക്കുക: മക്കളുടെ വിദ്യാഭ്യാസം–ഉപരിപഠനം, വിവാഹ ധനസഹായം, അവശത പെൻഷൻ, മരണാനന്തര ആനുകൂല്യം, പ്രസവാനുകൂല്യം, പെൻഷൻ, അപകട ഇൻഷുറൻസ്, ചികിത്സാ സഹായം. സംസ്ഥാനത്തെ മുഴുവൻ കർഷകരെയും ബോർഡിൽ  അംഗമാക്കാനാണു സർക്കാർ തീരുമാനം. കൃഷിമേഖലയിലെ പുതിയ സംരംഭകർക്കു വായ്പ ലഭ്യമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ അഗ്രികൾചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എഐഎഫ്) പദ്ധതി പ്രകാരമാണ് അപേക്ഷിക്കേണ്ടത്. കർഷക ഉൽപാദന സംഘടനകൾ (എഫ്പിഒ), പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, കൃഷിസംരംഭകർ,  സ്റ്റാർട്ടപ്പുകൾ,  മാർക്കറ്റിങ്  സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്കു ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് ഒരു ലക്ഷം കോടി രൂപ വായ്പയായി നൽകും. ഇ മാർക്കറ്റിങ് പ്ലാറ്റ്ഫോം,  പ്രൈമറി പ്രോസസിങ്  സെന്റർ,  വെയർഹൗസ്,  പാക്കിങ് ഹൗസ്,  സോർട്ടിങ് - ഗ്രേഡിങ് യൂണിറ്റ് എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കുന്നതിനാണു സഹായം. ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. ഇതിനായി agriinfra.dac.gov.in വെബ്സൈറ്റിൽ ആവശ്യപ്പെടുന്ന രേഖകൾ  നൽകി ലോഗിൻ ഐഡി  ഉണ്ടാക്കണം. 2 കോടി രൂപയ്ക്കു വരെ സംരംഭകർ ഈടു നൽകേണ്ട. ക്രെഡിറ്റ് ഇൻസെന്റീവ് പദ്ധതി പ്രകാരം 3 ശതമാനം പലിശ സബ് സിഡി ലഭിക്കും.  

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....