കൊച്ചിയില്‍ എന്‍ ഐ എ പിടിയിലാകുന്ന മൂന്നു ഭീകരര്‍ കേരള പൊലീസിന്റെ സൈബര്‍ വിങ്ങിന്റെ വലയില്‍ വീഴുന്നത് അവര്‍ പരിശോധിച്ച സൈറ്റ് വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനകളിലാണ് . പതിനൊന്ന് മാസം മുന്‍പാണ് ഇത്തരം ഒരു വിവരം ഉശേീയ അന്വേഷണ ഏജന്‍സികളിലേക്ക് കേരളപൊലീസിന്റെ സൈബര്‍ വിങ്ങ് കൈമാറുന്നത് എന്നറിയുന്നു. അധികമാരും പരിശോധിക്കാത്തെ രാജ്യത്തെ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ചില സൈബര്‍ ഇടങ്ങിലേക്ക് കൊച്ചി മേഖലയില്‍ നിന്ന് ലോഗിന്‍ ചെയ്തപ്പോള്‍ മുതലാണ് പെരുമ്പാവൂര്‍ ഗ്യാങ്ങ് പൊലീസ് നിരീക്ഷണത്തില്‍ ആകുന്നത്. സംസ്ഥാന സൈബര്‍ പൊലീസില്‍ നിന്ന് വിവരം ലഭിച്ച അന്നു മുതല്‍ എന്‍ ഐ എ ടീം ഇവരെ നരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ എന്താണ് നീക്കം, നടപടികള്‍ എന്നിവയിലേക്ക് എത്തിക്കുന്ന ഒരു തുമ്പും കിട്ടിയിരുന്നില്ല. ഭീകരവാദ നിലപാടുള്ള സൈറ്റുകള്‍ ഇവര്‍ തിരയുന്നത് ശ്രദ്ധിച്ചിരുന്നു. കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കാത്തതിനാലായിരുന്നു കസ്റ്റഡിയിലെടുക്കാതിരുന്നത്. കേരളത്തിലും ബംഗാളിലുമായി 12 സ്ഥലങ്ങളില്‍ പുലര്‍ച്ചെ നടന്ന റെയ്ഡില്‍ ആകെ ഒന്‍പത് പേരാണ് എന്‍ഐഎയുടെ പിടിയിലായത്. ആറുപേര്‍ പിടിയിലായത് ബംഗാളില്‍ നിന്നാണ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ വന്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. ഇവര്‍ തമ്മിലുള്ള ലിങ്ക് ബോധ്യ മായതോടെ നിരീക്ഷണത്തില്‍ ഇരുന്നവരെയും പിടികൂടുകയായിരുന്നു. ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് ലഭിക്കുന്ന വിവരം. ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍നിന്ന് പിടിയിലായവര്‍ ധനസമാഹരണത്തിനാണ് പ്രധാനമായും ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളില്‍ക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എന്‍ഐഎ വൃത്തങ്ങള്‍ നല്കുന്ന വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....