News Beyond Headlines

27 Wednesday
November

ലീഗ് ബിജെപി ക്യാംപിലേക്ക്

  മന്ത്രി കെടി ജലീല്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളില്‍ മുസ്ലീം ലീഗ് സ്വീകരിക്കുന്ന നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. \ സിപിഎം ആണ് മുഖ്യ ശത്രുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന അടുത്ത തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് തന്നെ ബിജെപിയുമായി സഖ്യം ഉണ്ടാക്കുമെന്ന സൂചന നല്‍കുന്നതാണെന്നും കോടിയേരി വിമർശിച്ചു. മുസ്ലിം ലീഗിന് എങ്ങനെയാണ് ബിജെപി ശത്രുവല്ലാതായി മാറുന്നത് എന്ന ചോദ്യം ഉന്നയിച്ച് കൊണ്ടായിരുന്നു കോടിയേരി മുസ്ലീം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും കടന്നാക്രമിച്ചത്. പൗരത്വ നിയമത്തിലൂടെ മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നിഷേധിക്കുന്ന ബിജെപി മുസ്ലീം ലീഗിന് ശത്രുവല്ല. വിവാഹ മോചനം നടത്തുന്നതിന് കേസെടുക്കുന്ന, ഗുജറാത്തില്‍ വംശഹത്യ നടത്തിയ, പൗരത്വ നിയമത്തിന്റെ പേരില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നൂറോളം പേരെ കൊലപ്പെട്ടുത്തിയ ബിജെപി, ആര്‍എസ്എസ് സംഘടനകള്‍ എങ്ങനെയാണ് മുസ്ലിം ലീഗിന് ശത്രുവല്ലാതാവുന്നതെന്നും കോടിയേരി ചോദിച്ചു. ബാബരി മസ്ജിദ് പൊളിച്ച ആര്‍എസ്എസ് ബിജെപി മുസ്ലീം ലീഗിന് ശത്രുവല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി. ഫാസിസത്തെ തോല്‍പ്പിക്കാന്‍ പാര്‍ലമെന്റിലേക്ക് പോയ കുഞ്ഞാലിക്കുട്ടി തിരിച്ച് വന്നപ്പോള്‍ ബിജെപി ശത്രുവല്ലെന്നെന്ന് പറഞ്ഞ സാഹചര്യം ബഹുജനങ്ങള്‍ പരിശോധിക്കണം. വിവാദമായി മാറാട് കേസ് സിബിഐ ഏറ്റെടുത്തിട്ടും മുന്നോട്ട് പോവുന്നില്ല. മാറാട് കേസിലെ സിബിഐ അന്വേഷണം നടക്കാത്തതും കുഞ്ഞാലിക്കുട്ടി ഇപ്പോള്‍ പരസ്യമാക്കിയ നിലപാടും തമ്മില്‍ ബന്ധമുണ്ടോ എന്ന ലീഗ് വ്യക്തമാക്കണം. മാറാട് കേസിലെ അന്വേഷണം മുറുകുന്നതിനിടയിലാണോ ഇത്തരം ഒരു പ്രഖ്യാപനം എന്ന് പരിശോധിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. യുഡിഎഫിനും ഇപ്പോള്‍ ബിജെപിയോട് വിരോധമില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയെ എതിര്‍ക്കാന്‍ തയ്യാറാല്ല. യുഡിഎഫ് ഭരണകാലത്തെ ടൈറ്റാനിയം കുംഭകോണത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇബ്രാഹീം കുഞ്ഞും പ്രതികളാണ്. ഈ കേസ് സിബിഐക്ക് വിട്ട് ഒരു കൊല്ലമായി എന്നാല്‍ നടപടികള്‍ മുന്നോട്ട് പോയിട്ടില്ല. ടൈറ്റാനിയം കേസ് ഒതുക്കുന്നതും കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളും തമ്മില്‍ ബന്ധമുണ്ടോ എന്നുള്‍പ്പെടെ പരിശോധിക്കേണ്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....