News Beyond Headlines

27 Wednesday
November

അടിപതറി മുരളീധരന്‍ ചാനല്‍പുലികളും പ്രതിരോധത്തില്‍

കേന്ദ്രമന്ത്രി വി മുരളീധരന് സ്വര്‍ണകടത്ത്‌കേസില്‍ അടിപതറിയതോടെ അദ്ദേഹത്തിന്റെ വിശ്വസ്ഥരായി ചാനല്‍ മുറികളില്‍ കയറി ഇറങ്ങിയിരുന്ന ബി ജെ പി മുഖങ്ങളും പ്രതിരോധത്തിലായി. നയതന്ത്ര ചാനലില്‍ സ്വര്‍ണം കടത്തിയ കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ വ്യക്തമാക്കിയതോടെയാണ് വി മുരളീധരന്‍ വെട്ടിലായത്. നയതന്ത്ര ബാഗേജിലൂടെ വലിയ തോതില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയതില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് ആദ്യമായി എന്‍ഐഎ സ്ഥിരീകരിച്ചിരിക്കുകയാണ്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പങ്കുമില്ലെന്ന് വാദിക്കുകയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ ചെയ്തുകൊണ്ടിരുന്നത്. അതാണിപ്പോള്‍ കേന്ദ്രഏജന്‍സി പൊളിച്ചിരിക്കുന്നത്. പ്രതികളുടെ റിമാന്‍ഡ് നീട്ടാന്‍ അപേക്ഷിച്ചുകൊണ്ട് എന്‍ഐഎ എറണാകുളം എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വി മുരളീധരന്റെ വാദങ്ങള്‍ പൊളിയ്ക്കുന്നതായി . കേസിലെ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരുന്നതിന് വിദേശത്ത് അന്വേഷണം നടത്തണമെന്നും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉന്നത പദവിയിലുള്ള വ്യക്തികള്‍ക്കെതിരെയും അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടിലെ 9-ാം ഖണ്ഡികയില്‍ വ്യക്തമാക്കുന്നു. ഇതോടെ സിപിഎമ്മിനെ ആക്രമിക്കാന്‍ മാത്രമായി കള്ളകഥയുമായി ചാനല്‍ മുറികളുടെ ശീതളിമയില്‍ സുഖിച്ചിരുന്ന സന്ദീപ് വാര്യരും, രാജേഷും , സുരേഷും അടക്കമുള്ള സംഘം ഇന്നലെ മുതല്‍ നിശബ്ദമായിരിക്കുകയാണ്. ഇവര്‍ക്ക് വേണ്ടി ചാനല്‍ ക്കാഫീസുകളില്‍ വിളിച്ച് സമയം അഭ്യര്‍ത്ഥിച്ചിരുന്ന രണ്ട് പത്രപ്രവര്‍ത്തകരും ഏതാണ് പണി അവസാനിപ്പിച്ച മട്ടാണ്. കോണ്‍സുലേറ്റിന് സ്വര്‍ണക്കടത്തിലുള്ള പങ്ക് തുടക്കം മുതലേ വ്യക്തമായിരുന്നു. എന്നാല്‍,ബി ജെ പി ആ ഭാഗത്തേക്ക് നോക്കിയതേയില്ല. കള്ളക്കടത്തിന്റെ പങ്ക് പറ്റിയെന്ന് സംശയിക്കുന്ന അറ്റാഷെ ഇതിനിടയില്‍ രാജ്യം വിടുകയും ചെയ്തു.ഇത് വിവാദമായപ്പോഴാണ് അറ്റാഷെ സംശയത്തിന്റെ നിഴലില്‍ പോലും അല്ലെന്ന് വി മുരളീധരന്‍ പറഞ്ഞത്. എന്‍ ഐ എ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ അഞ്ചാമത്തെ ഖണ്ഡിക വ്യക്തമാക്കുന്നത് പ്രധാന പ്രതി ഫൈസല്‍ ഫരീദ് ഉള്‍പ്പെടെ നാലു പേര്‍ യുഎഇയില്‍ ആണെന്നും അവര്‍ ഒളിവിലാണെന്നുമാണ്. ഈ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുന്നതിന് ഇന്റര്‍പോളുമായി ബന്ധപ്പെട്ട് ബ്ലൂ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായും കോടതിയെ എന്‍ഐഎ അറിയിക്കുന്നു. ഫൈസല്‍ ഫരീദിനെ ഇതുവരെ ചോദ്യം ചെയ്യാന്‍ എന്‍ഐഎക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇതില്‍ നിന്ന് വ്യക്തം. ദുബായിയില്‍ പോയിട്ടും എന്‍ഐഎക്ക് ഫൈസല്‍ ഫരീദിനെ കാണാന്‍ പോലും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് പ്രതികള്‍ ഒളിവിലാണെന്ന് എന്‍ഐഎക്ക് പറയേണ്ടി വന്നത്. യുഎഇയിലുള്ള പ്രതികളെ ഇന്ത്യയിലേക്ക് നിയമപ്രകാരം കൊണ്ടുവരുന്നതിന് ഒരു നടപടിയും ചെയ്തിട്ടില്ല എന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്ന കാര്യമാണ്. അവിടെയുള്ള പ്രതികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല. കുറ്റവാളികളെ കൈമാറുന്നതിന് യുഎഇയും ഇന്ത്യയും തമ്മില്‍ കരാറുണ്ട് എന്നിട്ടും പ്രതികളെ കൊണ്ടുവരാന്‍ നടപടിയെടുക്കാത്തത് ദുരൂഹമാണ്. ഇവിടെയാണ് ബിജെപി മന്ത്രി കുടുങ്ങുന്നത്. പ്രതികളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഈ സഹമന്ത്രി സ്വര്‍ണം വിദേശത്തുനിന്ന് അയച്ചവരെയും ഇവിടെ അതിന്റെ ഗുണഭോക്താകളായവരെയും കണ്ടുപിടിക്കണമെന്നാണ് മുഖ്യമന്ത്രിയും എല്‍ഡിഎഫും ഈ കേസിന്റെ തുടക്കം മുതലേ പറയുന്നതാണ്. എന്നാല്‍, ഇതുവരെ ഒരു അന്വേഷണ ഏജന്‍സിയും സ്വര്‍ണം എവിടേക്കാണ് പോയതെന്ന് അന്വേഷിച്ചിട്ടില്ല. ഈ വസ്തുത കോടയില്‍ കൊടുത്ത റിപ്പോര്‍ട്ട് പറയുന്നു. പത്താം ഖണ്ഡികയില്‍ പറയുന്നത് കള്ളക്കടത്ത് സ്വര്‍ണത്തിന്റെ ഉപയോക്തക്കളെയും ഗുണഭോക്താക്കളെയും കണ്ടെത്തേണ്ടതുണ്ട് എന്നാണ്. നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മാത്രം ഇപ്പോഴും സമ്മതിച്ചിട്ടില്ല. വെള്ളിയാഴ്ച്ച കോടതിയില്‍ എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും നയതന്ത്ര ബാഗേജ് വഴിയാണ്. ചുരുക്കത്തില്‍ എന്‍ഐഎ ഇന്ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വി മുരളീധരന്റെ നില കൂടുതല്‍ പരുങ്ങലില്‍ ആക്കിയിരിക്കുകയാണ്.  

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....