News Beyond Headlines

28 Thursday
November

ഹൂസ്റ്റണ്‍ കാട്ടുതീ മരണസംഖ്യ 20

 

ഹൂസ്റ്റണ്‍ ∙ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലെ നഗരങ്ങളിലേക്ക് ആളിപടരുന്ന കാട്ടുതീ കാര്യമായി വ്യാപിച്ചതോടെ മരണസംഖ്യ ഇരുപതു കവിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ലെന്നാണ് റിപ്പോര്‍ട്ട്. നൂറു കണക്കിനാളുകളെക്കുറിച്ച് യാതൊരു വിവരവുമില്ല. രക്ഷാപ്രവര്‍ത്തകര്‍, അഗ്നിശമന സേന എന്നിവര്‍ മുന്നേറ്റനിരയിലുണ്ടെങ്കിലും അഗ്നിതാണ്ഡവം നിയന്ത്രണവിധേയമാക്കാനായിട്ടില്ല. ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ നിന്ന് പലായനം ചെയ്തു. ഇവരില്‍ പലരും കാര്യമായ ഷെല്‍ട്ടറുകള്‍ ലഭിക്കാതെ റോഡരുകിലും പാര്‍ക്കിങ് ബേയിലുമായാണ് കഴിച്ചു കൂട്ടുന്നത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ വ്യാപനം രൂക്ഷമായ കാലിഫോര്‍ണിയ സംസ്ഥാനത്താണ് സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നത്.
 
മരങ്ങളേറുയെള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ട് കാട്ടുതീ വ്യാപിച്ചതോടെ നഗരങ്ങളിലടക്കം പുക കനത്തിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോ നഗരം വളരെ കനത്ത പുകയില്‍ പുതഞ്ഞിരിക്കുകയാണ്. അത് സൂര്യരശ്മിയെ പോലും തടഞ്ഞു ഇരുട്ടിലാഴ്ത്തി. ചാരവും അവശിഷ്ടങ്ങളും എല്ലായിടത്തും വര്‍ദ്ധിച്ചിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ മാത്രം 30 ദശലക്ഷത്തിലധികം ഏക്കര്‍ കത്തിനശിച്ചു, സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ച് തീപിടുത്തങ്ങളില്‍ മൂന്നെണ്ണവും ഈ സീസണിലാണ് നടന്നത്. ഇവിടെ മാത്രമല്ല, മറ്റു സമീപസംസ്ഥാനങ്ങളായ ഒറിഗണ്‍, വാഷിംഗ്ടണ്‍ എന്നിവിടങ്ങളിലെ വലിയ തീപിടുത്തങ്ങളും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇവിടെയെല്ലാം തന്നെ അഗ്നിശമനസേനാംഗങ്ങള്‍ നിസ്സഹായരായി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. രക്ഷാപ്രവര്‍നത്തില്‍ ഏര്‍പ്പെടുന്നവര്‍ ജനങ്ങളോട് കൂടുതല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നുണ്ട്.  ഫീനിക്‌സിലാണ് വലിയ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളുള്ളത്. ഇവിടെ, കാട്ടുതീ മൂലം നഗരത്തിലെ നൂറുകണക്കിന് വീടുകള്‍ കത്തി നശിച്ചു. പ്രദേശമാകെ ഉപേക്ഷിക്കപ്പെട്ട നഗരം പോലെയാണ് കാണുന്നത്. ഇവിടെ, കണക്കാക്കാനാവാത്ത വിധമാണ് നഷ്ടങ്ങളെന്നു പ്രദേശത്തു നിന്നുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നു. വാഷിങ്ടണ്‍ സംസ്ഥാനത്തും സമീപ പ്രദേശത്തുള്ള മറ്റ് ആറോളം സംസ്ഥാനങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....