News Beyond Headlines

27 Wednesday
November

മുരളീധരന് വീണ്ടും തോല്‍വി സുരേന്ദ്രനും തുഷാറും ഭായിഭായി

  കേരളത്തിലെ ബിജെപി ചേരിപ്പോരില്‍ വി മുരളീധരന് വീണ്ടും തിരിച്ചടി , ഘടകക്ഷിയായ ബിഡിജെ എസിലെ തുഷാര്‍ വെള്ളാപ്പള്ളിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് അമിത്ഷാ പിന്‍മാറിയതോടെ മുരളീധരന്റെ മനസാക്ഷിയായ സുഭാഷ് വാസു തെറിച്ചു. എസ് എന്‍ ഡി പി നേതൃത്വത്തിനേക്കാള്‍ സമുദായത്തില്‍ സ്വാധീനം ശിവഗിരിമഠത്തിനാണന്ന് വരുത്തി സ്വാമീമാരുടെ പിന്‍തുണയില്‍ ഡല്‍ഹി ബിജെപിയിലെ ശ്രീ നാരായണ നേതാവായി വിലസുകയായിരുന്നു മുരളീധരന്‍ അതിനാണ് തുഷാറും , ഇതുവരെ മുരളീധരന്റെ മനസാക്ഷിയായ സുരേന്ദ്രനും ഒന്നിച്ചതോടെ വിള്ളല്‍ വീണിരിക്കുന്നത്. ഒടുവില്‍ സുഭാഷ് വാസുവിനെ ബിജെപിയും പൂര്‍ണമായി കൈയ്യൊഴിഞ്ഞു. ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ആവശ്യപ്രകാരം സുഭാഷിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്താക്കി. തുഷാറിനെ ഒതുക്കാനായി സുഭാഷ് വാസുവിനെയും മുന്‍ ഡിജിപി ടിപി സെന്‍കുമാറിനെയും രംഗത്തിറക്കിയത് ബിജെപിയിലെ മുരളീധരവിഭാഗമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സുഭാഷ് വാസു വെള്ളാപ്പള്ളി നടേശനും, തുഷാറിനും എതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നത്. എന്നാല്‍ സുഭാഷ് വാസുവിന്റെ നീക്കങ്ങളില്‍ അപകടം മണത്ത തുഷാര്‍ തന്ത്രപരമായി ബിജെപിയുമായി വീണ്ടും അടുത്തു. രാജ്യസഭാംഗത്വവും കേന്ദ്രമന്ത്രിപദവിയും ആവശ്യപ്പെട്ടായിരുന്നു തുഷാര്‍ ആദ്യം ബിജെപിയുമായി ഇടഞ്ഞത്. എന്നാല്‍ ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായതിന്റെ ശരിയായ വോട്ടുവിഹിതം ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിലൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നതായിരുന്നു ബിജെപിയുടെ നിലപാട്. അതുണ്ടായെങ്കില്‍ മാത്രമേ കൂടുതല്‍ പദവികള്‍ നല്‍കാനാകൂ എന്ന നിലപാടിലായിരുന്നു കേരളത്തില്‍ ആ സമയം സംസ്ഥാന പ്രസിഡന്റായിരുന്ന മുരളീധരന്‍ . ഇതോടെ ബിജെപിയുമായി കലഹിക്കാന്‍ തയ്യാറായ തുഷാറിനെ ഒതുക്കാനായിരുന്നു സുഭാഷിനെ രംഗത്തിറക്കിയത്. പക്ഷെ തുഷാര്‍ വീണ്ടും തന്ത്രങ്ങള്‍ മെനഞ്ഞതോടെ സുഭാഷ് വാസു പുറത്തായിരിക്കുകയാണ്. ആഴ്ചകള്‍ക്കു മുമ്പ് സുഭാഷിനെ അറസ്റ്റുചെയ്യുന്നതുവരെ എസ്എന്‍ഡിപിയിലെ പോരു മുറുകിയിരുന്നു. ബിജെപി യില്‍ സംസ്ഥാന പ്രസിഡന്റ് ആയതിനുശേഷം ഇതുവരെ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കാന്‍ കെ സുരേന്ദ്രന് കഴിഞ്ഞിട്ടില്ല. ഭാരവാഹികള്‍ ഭൂശ്ചിപക്ഷവും സുരേന്ദ്രനെ അംഗീകരിക്കുന്നില്ല. താഴേത്തട്ടില്‍ ആര്‍ എസ് എസില്‍ മേധാവിത്വമുള്ള സമുദായവും സുരേന്ദ്രനെ മുന്നില്‍ നിര്‍ത്തുന്നതിനോട് അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടയിലാണ് തുഷാറുമായി കൈകോര്‍ത്തി ജില്ലാതല പരിപാടികളുമായി സുരേന്ദ്രന്‍ നീങ്ങുന്നത്. Fന്‍ ഡി എ ജില്ലാ യോഗങ്ങള്‍ വിളിച്ച് തന്റെ അനുയായികള്‍ക്ക് ജില്ലാതല ഇമേജ് സൃഷ്ടിക്കുകയാണ് സുരേന്ദ്രന്‍ ,  ബിഡിജെ എസ് അക്കൗണ്ടില്‍ മധ്യകേരളത്തില്‍ നിയമസഭയിലേക്ക് മത്‌സരിക്കാനും ആലോചനയുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....