ജലീലിനെ നശിപ്പിക്കുക എന്നത് ലീഗിന്റെയും യുഡിഎഫിന്റെയും ലക്ഷ്യമാണന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഇപ്പോള്‍ ബിജെപിയും അത് ഏറ്റെടുക്കുകയാണ്. ജലീലിനെതിരായി ആദ്യം മുതല്‍ സംഘടിതമായ ആക്രമണമാണ് ഉണ്ടായത്. അദ്ദേഹത്തിനെതിരെ കയ്യില്‍കിട്ടിയ എല്ലാ ആയുധവും ഉപയോഗിച്ചു. കസ്റ്റംസ് ക്ലിയര്‍ ചെയ്ത സാധനം ജലീല്‍ വിതരണം നടത്തി. ഖുറാന്‍ ഒരു നിരോധിത പുസ്തകമല്ല. ജലീല്‍ വഖഫിന്റെ മന്ത്രി കൂടിയാണ്; അദ്ദേഹം വിശദീകരിച്ചു എല്ലാ കാര്യങ്ങളും കൃത്യമായി പൊതുസമൂഹത്തില്‍ ജലീല്‍ അവതരിപ്പിച്ചതാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ ഇഡി ജയിലില്‍ അടച്ചത് 105 ദിവസമാണ്. മകന്‍ കാര്‍ത്തിയും കൂട്ടുപ്രതി. ഇപ്പോള്‍ ചിദംബരം രാജ്യസഭയില്‍ തുടരുകയാണ്, ഇത് ശരിയാണോ. റോബര്‍ട്ട് വാധ്ര മുതല്‍ ഡി കെ ശിവകുമാര്‍ വരെയുള്ളവരെ ഇഡി ചോദ്യം ചെയ്തപ്പോള്‍ രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാന്‍ ഇഡിയെ ഉപയോഗിക്കുന്നു എന്നാണ് കെ സി വേണുഗോപാല്‍ പറഞ്ഞത്. ആ നിലപാടാണോ ഇവിടെയുള്ള കോണ്‍ഗ്രസിനുള്ളത്. അതുമാത്രമല്ല അപകടകരമായ കോവിഡ് സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഒരു കലാപത്തിന് നേതൃത്വം കൊടുക്കുക എന്നത് മനുഷ്യത്വമുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നല്ല. പൊലീസ്, അരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരേയടക്കം കോവിഡ് ബാധിച്ചു. 425 മരണമാണ് കേരളത്തില്‍ ഇന്നലെ വരെയുള്ള കണക്ക്. തമിഴ്നാട്ടില്‍ 8231 മരണമായി. കര്‍ണാടകയില്‍ മരണം 7067 . അതിനേക്കാള്‍ ജനസാന്ദ്രത കൂടിയ കേരളം ഒരുഘട്ടം കഴിഞ്ഞാല്‍ ഇതിനെ കവച്ചുവക്കുമെന്നാണ് വിദഗധര്‍ സൂചിപ്പിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കേരളത്തിന്റെ സൗകര്യം പരിമിതമാകും. വ്യാപനത്തിന്റെ തീവ്രതയനുസരിച്ച് നിലപാടെടുക്കുന്ന സര്‍ക്കാരിനെ ഏതെല്ലാം രൂപത്തിലാണ് വെല്ലുവിളിക്കുന്നത്. ഇങ്ങനെ അനാവശ്യ സമരങ്ങള്‍ തുടര്‍ന്നാല്‍ സമ്പര്‍ക്ക വ്യാപനത്തിന്റെ പ്രധാന കാരണം യുഡിഎഫ് ബിജെപി പ്രക്ഷോഭങ്ങളാകും. അവര്‍ വെല്ലുവിളി നടത്തുകയാണ്. വിമോചന സമരമായിരിക്കും അവരുടെ ലക്ഷ്യം. ഒരു മഹാമാരിയുടെ സമയത്ത് എന്ത് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഇത്തരത്തില്‍ ചെയ്യാമോ; സര്‍ക്കാരിനെ സഹായിക്കേണ്ടവര്‍ എല്ലാ പ്രവര്‍ത്തനത്തേയും വെല്ലുവിളിക്കുകയാണ് ഇത് ജനം തിരിച്ചറിയും അതോടെ അവര്‍ക്ക് നിലവിലുള്ള സ്ഥാനം പോലും കേരളത്തിലെ ജനങ്ങള്‍ നല്‍കില്ലന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....