കെ കരുണാകരനെ കാലങ്ങളോളം വേട്ടയാടിയ ചാരക്കേസ് വ്യാജമായിരുന്നുവെന്ന് അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവായ ഉമ്മന്‍ചാണ്ടിയുടെ ഏറ്റുപറച്ചില്‍. ഐഎസ്ആര്‍ഒ ചാരക്കേസ് വ്യാജമായിരുന്നെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞിരിക്കുന്നത്. ചാരക്കേസിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് കരുണാകരനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി കരുണാകരന്‍ രാജിയും വച്ചു. എകെ ആന്റണി മുഖ്യമന്ത്രിയുമായി. എന്നാല്‍ ഈ അധികാരകൈമാറ്റത്തിന് ചാരക്കേസുമായി ബന്ധമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പുതിയ ന്യായവാദം. 'ഐഎസ്ആര്‍ഒ ചാരക്കേസിലും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരായ നിലപാടിലും പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ചാരക്കേസ് വ്യാജമായിരുന്നെന്ന് എനിക്ക് ഉറപ്പായിരുന്നു. സര്‍ക്കാര്‍ അതു കൈകാര്യം ചെയ്ത രീതിയെയാണ് ഞാന്‍ വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ പൊതു താത്പര്യത്തിന് എതിരായ തീരുമാനങ്ങള്‍ കരുണാകരന്‍ കൈക്കൊണ്ടു. അതുകൊണ്ട് അദ്ദേഹം ശൈലി മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ഞാന്‍ ചെയ്തത്. അതു കോണ്‍ഗ്രസിന്റെ സംഘടനാ കാര്യവുമായി ബന്ധപ്പെട്ടതാണ്. ചാരക്കേസുമായി അതിനു ബന്ധമൊന്നുമില്ല''- ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് ഉറപ്പാണെന്നും എന്നാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അഭിമുഖത്തില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിപദത്തിന് അര്‍ഹതയുള്ള ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കുകയെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടെന്ന് യുഡിഎഫ് പറയുന്നത് പേടി കൊണ്ടല്ല. കോവിഡ് ഭീതി മൂലം ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. ഉപതെരഞ്ഞെടുപ്പുകള്‍ ജയിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്‍തൂക്കം നേടുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്. എന്നാല്‍ ജനങ്ങളുടെ ഉത്കണ്ഠകള്‍ അവഗണിക്കാന്‍ യുഡിഎഫിനാവില്ല. ജോസ് കെ മാണി വിഭാഗം വിട്ടുപോവുന്നത് യുഡിഎഫിനെ ബാധിക്കില്ല. അവര്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാന്‍ യുഡിഎഫ് നേതൃത്വം ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. ധാരണ ലംഘിച്ചു പ്രവര്‍ത്തിച്ചത് ജോസ് കെ മാണിയാണന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....