News Beyond Headlines

27 Wednesday
November

വാക്‌സിന്റെ തിരിച്ചടിയോ നാഡീവ്യൂഹത്തിലെ വേദന

  ഓക്‌സ്ഫഡ് സാധ്യതാ വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കിയത് ഇതു സ്വീകരിച്ചവരിലൊരാള്‍ക്ക് 'ട്രാന്‍വേഴ്‌സ് മൈലൈറ്റീസ്' കണ്ടെത്തിയതിനെ തുടര്‍ന്നെന്നു വിവരം. ശരീരത്തിലെ ഏറ്റവും പ്രാധാന്യമേറിയ നാഡിയാണ് സുഷുമ്ന നാഡി. കേന്ദ്ര നാഡീ വ്യവസ്ഥയുടെ ഭാഗമായ നാഡിയാണ് സുഷുമ്ന നാഡി. തലച്ചോറില്‍ നിന്ന് ആരംഭിച്ച് നട്ടെല്ലിനിടയിലൂടെ കടന്നു പോകുന്ന ഈ നാഡിക്ക് ഏകദേശം 45 സെന്റി മീറ്റര്‍ നീളമുണ്ടാകും. തലച്ചോറില്‍ നിന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും തിരിച്ചും നാഡീയ സന്ദേശങ്ങള്‍ എത്തിക്കാന്‍ സഹായിക്കുന്നത് സുഷുമ്‌ന നാഡിയാണ്. ഇതിനുണ്ടാകുന്ന ക്ഷതം ശരീര ഭാഗങ്ങളുടെ തളര്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. ഈ നാഡിയിലെ മറ്റ് ഘടകങ്ങളെ ബാധിക്കുന്നവേദനയെയാണ് മൈലിറ്റിസ് . (നാഡിയെ സംരക്ഷിക്കുന്ന മൈലിന് ഉണ്ടാകുന്ന വീക്കമാണ് ഇപ്പോള്‍ വാക്‌സിന്‍ സ്വീകരിച്ച ആളില്‍ കണ്ടത്തിയിരിക്കുന്നത്.) വാക്‌സീന്‍ ഉല്‍പാദകരായ അസ്ട്രാസെനക ഇന്ത്യയിലെ പങ്കാളിയായ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനു നല്‍കിയ വിവരങ്ങളിലാണ് ഈ സൂചന. വാക്‌സീന്‍ സ്വീകരിച്ചതുകൊണ്ടാണോ രോഗാവസ്ഥ എന്നതാണ് ഇനി അറിയേണ്ടത്. ഓക്‌സ്ഫഡ് വാക്‌സീന്‍ പരീക്ഷണം നിര്‍ത്തുന്നത് ഇതാദ്യമല്ല. ഏപ്രിലില്‍ ആദ്യ ഘട്ട പരീക്ഷണ സമയത്തും വൊളന്റിയര്‍മാരിലൊരാള്‍ക്കു വിപരീത ഫലമുണ്ടായി പരീക്ഷണം നിര്‍ത്തിയിരുന്നു. സാധ്യതാ വാക്‌സീന്റെ സുരക്ഷിതത്വവും പരീക്ഷണവിവരങ്ങളും ബ്രിട്ടനിലെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്‌സ് റഗുലേറ്ററി ഏജന്‍സി വീണ്ടും പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഈ മൂന്നു ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ശാസത്രലോകം തേടുന്നത്. 1. വാക്‌സീന്‍ സ്വീകരിച്ചതു വഴി ശരീരത്തിലെ പ്രതിരോധ ശേഷിയിലുണ്ടായ മാറ്റം രോഗത്തിന് കാരണമായോ. 2. വാകസിന്‍ എടുത്തതുകൊണ്ട് ശരീരത്തില്‍ നിര്‍ജീവമായിരുന്ന വൈറസുകളേതെങ്കിലും സജീവമായത്. 3. രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തെ തന്നെ ആക്രമിക്കുന്ന ഓട്ടോ ഇമ്യൂണ്‍ പ്രതിഭാസം സംഭവിച്ചോ.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....