യു ഡി എഫിനയെും ലീഗിനെയും വെട്ടിലാക്കി പുതിയ വെളിപ്പെടുത്തലുമായി തലശേരി മര്‍ജാന്‍ ജ്വല്ലറി ഉടമയായിരുന്ന കെ കെ ഹനീഫ. തന്റെ ജ്വല്ലറിയില്‍ നിന്നും കവര്‍ന്ന 25 കിലോസ്വര്‍ണ്ണം കൊണ്ടാണ് കമറുദിന്‍ ഫാഷന്‍ ഗോള്‍ഡ്തുടങ്ങിയതെന്നാണ് ആരോപണം. മഞ്ചേശ്വരം എംഎല്‍എ യും മുസ്ലീം ലീഗ് നേതാവുമായ എം സി കമറുദീനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് തലശേരിയിലെ മര്‍ജാന്‍ ഗോള്‍ഡ് ഉടമയായിരുന്ന ഹനീഫ നടത്തിയിരിക്കുന്നത്. 2007 ഒക്ടോബര്‍ 26 നായിരുന്നു സംഭവം. ഇന്ന് വിപണിയില്‍ 13 കോടിയോളം രൂപവില വരുന്ന സ്വര്‍ണ്ണമായിരുന്നു കമറുദീനും സംഘവും കവര്‍ന്നതെന്നും ഹനീഫ കൈരളി ന്യൂസിലൂടെയാണ് വെളിപ്പെടുത്തിയത്.പട്ടാപ്പകല്‍ ഗുണ്ടാ സംഘങ്ങളെ കൊണ്ട് വന്നാണ് കമറുദീന്‍ മര്‍ജാന്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണം എടുത്തതെന്ന് മാര്‍ജന്‍ ജുവല്ലറി ഉടമ ആസ്ലാപിക്കുന്നത്. തന്റെ ജ്വല്ലറിയില്‍ നിന്നും ഇന്ന് വിപണിയില്‍ 13 കോടിയോളം രൂപ വില വരുന്ന 25 കിലോ സ്വര്‍ണ്ണം സംഘം തട്ടിയെടുത്തെന്ന് ഹനീഫ കൈരളി ന്യൂസിനോട് പറഞ്ഞു. 2007ഒക്ടോബര്‍ 26ന് വൈകിട്ടായിരുന്നു സംഭവം. ജ്വലറിയിലെ ജീവനക്കാരെ ബന്ദിയാക്കിയ ശേഷമായിരുന്നു സ്വര്‍ണ്ണം കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് വെച്ച രണ്ട് കംപ്യൂട്ടറുകളും സംഘം കവര്‍ന്നിരുന്നു. ഈസ്വര്‍ണം ഉപയോഗിച്ചാണ് കമറുദീന്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തുടങ്ങിയതെന്നും ഹനീഫ കൈരളി ന്യൂസിനോട് പറഞ്ഞു. ഹനീഫ ഉള്‍പ്പെടെയുള്ള പാര്‍ട്ട്ണര്‍മാരുടെ പരാതിയെ തുടര്‍ന്ന് കമറുദീന്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ തലശേരി പൊലീസ് കേസെടുത്തിരുന്നു. ഈ കേസ് ഒത്ത് തീര്‍പ്പാക്കുന്നതിന് വേണ്ടി കമറുദീന്‍ 1700000 രൂപയ്ക്ക് ഇവരുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ പിന്നീട് വണ്ടിച്ചെക്ക് നല്‍കിയും കമറുദീന്‍ വഞ്ചിച്ചുവെന്ന് ഹനീഫ പറയുന്നു. ജ്വല്ലറി കൊള്ളയെ തുടര്‍ന്ന് സാമ്പത്തിമായി തകര്‍ന്ന ഹനീഫ മാര്‍ജാന്‍ ജ്വല്ലറിഅടച്ച് പൂട്ടി , സ്വര്‍ണ്ണകച്ചവടം അവസാനിപ്പിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....