പുതിയ കേസുകളിലും മരണസംഖ്യയിലും യാതൊരു കുറവുമില്ലാതെ കൊവിഡ് വ്യാപന ഭീതി വർധിപ്പിക്കുകയാണ് മഹാരാഷ്ട്ര. രാജ്യത്ത് ഒരു ദിവസം കണ്ടെത്തുന്ന കേസുകളിൽ നാലിലൊന്നിലേറെയും ഈ സംസ്ഥാനത്തു നിന്നാവുന്നത് ആരോഗ്യ വകുപ്പിനെ വലിയ സമ്മർദത്തിലേക്കു തള്ളിവിടുന്നുണ്ട്. അവസാന 24 മണിക്കൂറിൽ സംസ്ഥാനത്തു കണ്ടെത്തിയത് 23,350 കേസുകളാണ്. രാജ്യത്തു മൊത്തം 90,802 കേസുകൾ സ്ഥിരീകരിച്ചപ്പോഴാണിത്. അതായത് ഒരു ദിവസത്തെ മൊത്തം കേസുകളുടെ 25.71 ശതമാനവും മഹാരാഷ്ട്രയിൽ! സംസ്ഥാനത്തെ ഇതുവരെയുള്ള വൈറസ്ബാധിതരുടെ എണ്ണം 9,07,212ൽ എത്തിയിട്ടുണ്ട്. 328 പേർ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 26,604. ഇതുവരെ രോഗമുക്തരായത് 6.44 ലക്ഷത്തിലേറെ പേരാണ്. ഇപ്പോൾ ചികിത്സയിലുള്ളത് 2,35,857 പേർ. ആക്റ്റിവ് കേസുകളിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള ആന്ധ്രപ്രദേശിലും കർണാടകയിലും ഏതാണ്ട് ഒരു ലക്ഷത്തിനടുത്താണ് ഇപ്പോൾ അസുഖമുള്ളവരുടെ സംഖ്യ. കൊവിഡ് മരണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ഇതുവരെ മരിച്ചത് 7836 പേരാണ്. മറ്റു സംസ്ഥാനങ്ങളെക്കാൾ എത്ര മോശമായ അവസ്ഥയിലാണ് മഹാരാഷ്ട്ര എന്നതിന്റെ വ്യക്തമായ ചിത്രമാണ് ഇതെല്ലാം കാണിക്കുന്നത്. റിക്കവറി നിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണ് മഹാരാഷ്ട്രയിൽ. 71.03 ശതമാനം പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. അതേസമയം, മരണനിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയർന്നതുമാണ്. 2.93 ശതമാനം മരണനിരക്കാണ് സംസ്ഥാനത്ത്. 1,910 പുതിയ രോഗികളെ കൂടി കണ്ടെത്തിയ മുംബൈ നഗരത്തിൽ 1.55 ലക്ഷത്തിലേറെയാണ് മൊത്തം കൊവിഡ് ബാധിതർ. 7,869 പേർ മുംബൈയിൽ മാത്രം മരിച്ചിട്ടുണ്ട്. നഗരം അടങ്ങുന്ന മുംബൈ മെട്രൊപൊളിറ്റൻ റീജിയണിൽ 5,407 പുതിയ കേസുകൾ കണ്ടെത്തി. ഇവിടെ മൊത്തം രോഗബാധിതർ 3.61 ലക്ഷമാണ്. 13,309 പേർ റീജിയണിൽ ഇതുവരെ മരിച്ചു. പൂനെ നഗരത്തിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 2,638 പേർക്കാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....