മെട്രോ സ്റ്റേഷൻ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപത്തായി വന്നാൽ കിഴക്കേക്കോട്ട, സ്റ്റാച്യു എന്നീ രണ്ടു കേന്ദ്രങ്ങളിലായി മാത്രം ഒതുങ്ങി നിൽക്കുന്ന നഗരം കൂടുതൽ വളർന്നു വിസ്തൃതി കൈവരിക്കും.ഗതാഗതത്തിരക്കിൽ കുരുങ്ങാതെ വാഹനങ്ങൾ ഇവിടെ നിർത്തിയിട്ടു നഗരത്തിലേക്ക് ഇറങ്ങി ഷോപ്പിങ്ങിനു പോകാനും സാധിക്കും. ഈ ഭാഗത്തു കൂടുതൽ സ്ഥാപനങ്ങൾ വരുമെന്നതിനാൽ വ്യാപാര മേഖലയിലും വികസനം ഉണ്ടാകും. പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെ 2 കിലോമീറ്റർ ദൂരം മെട്രോ റെയിൽ പണിയുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. 65 മുതൽ 70 വരെ തൂണുകളാണ് നിർമിക്കുന്നത്. ആദ്യ പിയർ ക്യാപ് ജൂൺ 18നും ആദ്യ ഗർഡർ കഴിഞ്ഞ 12നും സ്ഥാപിച്ചിരുന്നു. വടക്കേക്കോട്ടയിലും എസ്എൻ ജംക്‌ഷനിലും ആയി 2 സ്റ്റേഷനുകളാണ് നിർമിക്കുന്നത്. ഇവയുടെ പണിയും പുരോഗമിക്കുകയാണ്. 710 കോടി രൂപയാണ് ആകെ ചെലവ് വരുന്നത്. കെഇസി കമ്പനിക്കാണ് മെട്രോയുടെ പേട്ട– എസ്എൻ ജംക്‌ഷൻ ഭാഗം നിർമിക്കാനുള്ള കരാർ നൽകിയിരിക്കുന്നത്. കൊച്ചി മെട്രോ എസ്എൻ ജംക്‌ഷനിൽ നിന്ന് തൃപ്പൂണിത്തുറയിലേക്കു നീട്ടുന്നതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനു സമീപമുള്ള ഭൂമിയുടെ ഭാര പരിശോധനയ്ക്കുള്ള പൈലുകൾ ഇന്ന് അടിച്ചു തുടങ്ങും. എസ്എൻ ജംക്‌ഷൻ റെയിൽവേ മേൽപാലത്തിന് സമീപത്തുള്ള ഭാര പരിശോധനകളും നടക്കുകയാണ്. 356 കോടി രൂപയാണ് പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്. എസ്എൻ ജംക്‌ഷൻ ടെർമിനലിൽ നിന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപത്തെ ടെർമിനൽ വരെയുള്ള 1.16 കിലോമീറ്റർ ദൂരത്തേക്കാണ് മെട്രോ റെയിൽ നീട്ടുന്നത്. നിർമാണത്തിനുള്ള 166 കോടി രൂപയുടെ കരാർ നടപടികൾ 20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയാണ് നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചതെന്ന പ്രത്യേകതയുമുണ്ട്. കെഇസി, വിജയ് നിർമാൺ കമ്പനി എന്നിവയുടെ പങ്കാളിത്തത്തിലാണ് ഈ ഭാഗത്തുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. മെട്രോ ടെർമിനൽ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപത്തേക്ക് എത്തുമ്പോൾ നഗരസഭയുടെ പദ്ധതിയായ ബസ് ടെർമിനൽ കൂടി ഈ ഭാഗത്തു വന്നാൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിൽ തന്നെയുള്ള വികസനക്കുതിപ്പാകും. വൈറ്റില മൊബിലിറ്റി ഹബ് മാതൃകയിൽ സൗകര്യമൊരുക്കിയാൽ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമാകും. പേട്ട സ്റ്റേഷനിൽ വാഹന പാർക്കിങ്ങിനായി കൂടുതൽ സജ്ജീകരണം ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.വല്ലൂർ റോഡിനോടു ചേർന്ന് ടൈൽ വിരിച്ച് പാർക്കിങ് ഒരുക്കിയിട്ടുണ്ടെങ്കിലും 25 കാറുകൾക്കുളള സ്ഥലം മാത്രമേയുള്ളൂ. പരിഹാരമായി സ്റ്റേഷനോടു ചേർന്നുള്ള പറമ്പുകൾ വൃത്തിയാക്കുകയാണ്. പാർക്കിങ് ലക്ഷ്യമിട്ട് കൂടുതൽ സ്ഥലം പേട്ടയിൽ ഏറ്റെടുത്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....