സ്വര്‍ണകടത്ത് അന്വേഷിക്കുന്ന എന്‍ ഐ എ സംഘം യു ഡി എഫ് എം എല്‍ എ യുടെ സ്വര്‍ണ ബന്ധങ്ങള്‍ തേടുമോ എന്ന് നേതൃത്വത്തിന് ഭയം. ഇന്നലെ ചേര്‍ന്ന മുസ്‌ളീം ലീഗ് ഉന്നതാധികാരസമിതിയ യോഗത്തില്‍ ചിലര്‍ ഈ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. പ്രതികളില്‍ ചിലയുടെ ബന്ധുതകള്‍ സി പി എം ആയുധമാക്കിയതിനെ പ്രതിരോധിക്കാന്‍ ലീഗ് നന്നായി വിഷമിച്ചിരുന്നു ആ സമയത്താണ് എം എല്‍ എ തന്നെ മറ്റൊരു സ്വര്‍ണ കുടുക്കില്‍ പെട്ടിരിക്കുന്നത്. മഞ്ചേശ്വരം എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ എം സി ഖമറുദ്ദീന്‍ മുഖ്യ പ്രതിയായ 150 കോടി രൂപയുടെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ ഡിവൈഎസ്പി സതീഷ് ആലക്കലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും മുന്‍ജില്ലാ പ്രസിഡന്റുമായ ഖമറുദ്ദീന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ്. എംഎല്‍എയുമായി ഫോണില്‍ ബന്ധപ്പെടാന്‍ നിക്ഷേപകര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. എംഎല്‍എ ഒളവിലാണെന്നാണ് നിക്ഷേപകര്‍ പറയുന്നത്. 800 ഓളം നിക്ഷേപകരില്‍നിന്ന് 150 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ 11 ഉം കാസര്‍കോട് സ്റ്റേഷനില്‍ അഞ്ച് കേസും എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്തു. നിയമ വിരുദ്ധമായി സ്വകാര്യ നിക്ഷേപം സ്വീകരിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതിന് സിവില്‍, ക്രിമിനല്‍ കേസുകള്‍ വേറെയുമുണ്ട്. അഞ്ച് ചെക്കുകേസുകളില്‍ നേരിട്ട് ഹാജരാകാന്‍ ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതി സമന്‍സ് അയച്ചു. ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുള്‍പ്പെടെയുള്ള ഏഴുപേര്‍ ജില്ലാ പൊലീസ് ചീഫിന് നേരത്തെ പരാതി നല്‍കിയിരുന്നു. സിവില്‍ കേസായാണ് പരിഗണിച്ചത്. ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിക്കുകയും തിരിച്ചുചോദിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് ക്രിമിനല്‍ കേസെടുത്തത്. ആദ്യ മൂന്ന് പരാതികളില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ കൂടുതല്‍ പരാതിക്കാര്‍ രംഗത്തുവന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പണപ്പിരിവ് 2013ലാണ് എം സി ഖമറുദ്ദീന്‍ ചെയര്‍മാനും മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ടി കെ പൂക്കോയ തങ്ങള്‍ എംഡിയുമായി ചെറുവത്തൂരില്‍ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ ജ്വല്ലറി തുടങ്ങിയത്. പൊതുപ്രവര്‍ത്തകരെന്ന സ്വാധീനം ഉപയോഗപ്പെടുത്തി ഇവര്‍ ജ്വല്ലറിക്ക് കോടികള്‍ നിക്ഷേപമായി സ്വീകരിച്ചു. ഡയറക്ടര്‍മാരായ 15 പേരും ലീഗ് നേതാക്കളാണ്. കബളിപ്പിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ലീഗ് പ്രവര്‍ത്തകരാണ്. 2014ല്‍ കാസര്‍കോടും 15ല്‍ പയ്യന്നൂരിലും ശാഖ ആരംഭിച്ചു. 2017 മുതല്‍ ജ്വല്ലറി നഷ്ടത്തിലാണെന്നാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്. ജ്വല്ലറിക്ക് 2019 ജൂണില്‍വരെ മുദ്രപത്രത്തില്‍ കരാര്‍ എഴുതി ലക്ഷങ്ങള്‍ സമാഹരിച്ചു. ജ്വല്ലറിയുടെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് ബ്രാഞ്ചുകള്‍ കഴിഞ്ഞ ജനുവരിയില്‍ നവീകരിക്കാനെന്നപേരില്‍ അടച്ചു. കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബംഗളൂരുവിലെ ആസ്തിയും വിറ്റു. ഇതോടെയാണ് നിക്ഷേപകര്‍ പരാതിയുമായെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....