News Beyond Headlines

28 Thursday
November

കോണ്‍ഗ്രസിനെ തള്ളി ജോസ് കെ മാണി

രണ്ടില ചിഹ്നവും പാര്‍ട്ടിയും കിട്ടിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ച മൃദുസമീപനം തള്ളിജോസ് പക്ഷത്തിന്റ നീക്കങ്ങള്‍. സിപിഐ കൂടി അനുകൂല നിലപാടെടുത്തതോടെ ഇടതുപക്ഷം ജോസ് കെ. മാണിയുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. നിയമസഭയിലടക്കം അര്‍ഹമായ സീറ്റ് കിട്ടാനിടയില്ലാത്തതിനാല്‍ ജോസ് കെ.മാണി എല്‍ഡിഎഫിലേക്ക് പോകില്ലെന്നായിരുന്നു യുഡിഎഫിന്റ ഇതുവരെയുള്ള വിലയിരുത്തല്‍. എന്നാല്‍ അന്തരീക്ഷം മാറിയെന്ന് ബോധ്യമായതോടെയാണ് വിട്ടു പോകുന്നെങ്കില്‍ രാജ്യസഭ സീറ്റ് രാജിവയ്ക്കാനുള്ള മാന്യത കാണിക്കണമെന്ന് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല തുറന്നടിച്ചത്. കുട്ടനാട് സീറ്റ് ജോസഫ് പക്ഷത്തിന് നല്‍കാനുള്ള തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. ജോസ് കെ. മാണി എല്‍ഡിഎഫിലേക്കാണെങ്കില്‍ രാജ്യസഭ സീറ്റ് രാജിവയ്ക്കുന്ന കാര്യത്തിലടക്കം നിലപാട് കടുപ്പിക്കും. കോട്ടയത്ത് ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും മുന്നണി മാറ്റത്തില്‍ ജോസ് പക്ഷം തീരുമാനമെടുത്തു, ആകെ ജോസഫ് എം പുതുശേരിമാത്രമാണ് യുഡിഎഫിനുവേണ്ടി സംസാരിച്ചത്.  കടുത്ത നിലപാടിലേക്ക് പോകാനാവില്ല.  കുട്ടനാട് സീറ്റ് പി.ജെ. ജോസഫിനേയും മോന്‍സ് ജോസഫിനേയും വിപ് ലംഘിച്ചതിന്റ പേരില്‍ അയോഗ്യരാക്കാനുള്ള ജോസ് പക്ഷത്തിന്റെ നീക്കത്തേയും ഒറ്റക്കെട്ടായി നേരിടാനായിരിക്കും യുഡിഎഫിന്റ തീരുമാനം. ജോസ് പക്ഷം എല്‍ഡിഎഫിന്റ ഭാഗമായാല്‍ കുട്ടനാട്ടില്‍ തിരിച്ചടിയുണ്ടാകുമോയെന്ന ആശങ്ക യു ഡി എഫിനുണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....